ട്രക്കിനു പിറകില്‍ പിടിച്ച് വീല്‍ചെയറില്‍ പായുന്ന മനുഷ്യന്‍, ഞെട്ടിക്കുന്ന വീഡിയോ!

Published : Mar 09, 2019, 03:55 PM IST
ട്രക്കിനു പിറകില്‍ പിടിച്ച് വീല്‍ചെയറില്‍ പായുന്ന മനുഷ്യന്‍, ഞെട്ടിക്കുന്ന വീഡിയോ!

Synopsis

വാഹനങ്ങൾ ചീറിപ്പായുന്ന ഹൈവേയിലൂടെ വീൽചെയറിൽ ചീറിപ്പാഞ്ഞു പോകുന്ന ഒരു മനുഷ്യന്‍.

വാഹനങ്ങൾ ചീറിപ്പായുന്ന ഹൈവേയിലൂടെ വീൽചെയറിൽ ചീറിപ്പാഞ്ഞു പോകുന്ന ഒരു മനുഷ്യന്‍. പാഞ്ഞുപോകുന്ന ഒരു ട്രക്കിനു പുറകില്‍ പിടിച്ചാണ് ഇയാളുടെ സഞ്ചാരമെന്നതാണ് മറ്റൊരു കൗതുകം. സംഭവം സിനിമയിലല്ല, സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ഈ വീഡിയോ. 

സൗത്ത് ആഫ്രിക്കയിലെ ഒരു ഹൈവേയിലാണ് ഏകദേശം 80 കിലോമീറ്റർ വേഗത്തിലോടുന്ന ട്രക്കിന്റെ പുറകിൽ പിടിച്ച് വീൽചെയറുകാരന്‍ യാത്ര ചെയ്‍തത്. പുറകെ എത്തിയ കാർ യാത്രികനാണ്  സംഭവം ക്യാമറയിൽ പകർത്തിയത്.

ഇയാളെ അനുകൂലിച്ചും എതിര്‍ത്തും നിരവധിയാളുകല്‍ രംഗത്തെത്തി. അപകടം പിടിച്ച ഈ അഭ്യാസം കാണിക്കാൻ അസാമാന്യ ധൈര്യം വേണമെന്ന് ഒരു വിഭാഗം പറയുമ്പോള്‍ ഇത്തരം അഭ്യാസപ്രകടനങ്ങല്‍ അപകടങ്ങൾ ക്ഷണിച്ചു വരുത്തുമെന്നുമെന്നും മറുവിഭാഗം പറയുന്നു.

PREV
click me!

Recommended Stories

വില 6.25 ലക്ഷം, മൈലേജ് 31 കിലോമീറ്റർ; എതിരാളികൾ ഈ ജനപ്രിയനേക്കാൾ ബഹുദൂരം പിന്നിൽ!
ഫാര്‍മ സപ്ലൈ ചെയിന്‍ ശക്തമാക്കാൻ റീമ ട്രാന്‍സ്‌പോര്‍ട്ടിന് ടാറ്റ മോട്ടോഴ്‌സ് കൊമേഴ്ഷ്യല്‍ വാഹനങ്ങൾ