ജാര്‍ഖണ്ഡില്‍ നിന്നെത്തി രൂപമാറ്റം വരുത്തി നികുതി വെട്ടിച്ചു; മിനി കൂപ്പറിന് ലക്ഷങ്ങള്‍ പിഴ

Published : Mar 09, 2019, 09:19 AM IST
ജാര്‍ഖണ്ഡില്‍ നിന്നെത്തി രൂപമാറ്റം വരുത്തി നികുതി വെട്ടിച്ചു; മിനി കൂപ്പറിന് ലക്ഷങ്ങള്‍ പിഴ

Synopsis

ജാര്‍ഖണ്ഡില്‍ രജിസ്റ്റര്‍ ചെയ്‍ത് കേരളത്തില്‍ നികുതി വെട്ടിച്ചും രൂപമാറ്റം വരുത്തിയും ഓടിയ  മിനി കൂപ്പർ കാര്‍ മോട്ടോര്‍ വാഹനവകുപ്പ് പിടികൂടി 4,89,000 രൂപ പിഴ ചുമത്തി.

ജാര്‍ഖണ്ഡില്‍ രജിസ്റ്റര്‍ ചെയ്‍ത് കേരളത്തില്‍ നികുതി വെട്ടിച്ചും രൂപമാറ്റം വരുത്തിയും ഓടിയ  മിനി കൂപ്പർ കാര്‍ മോട്ടോര്‍ വാഹനവകുപ്പ് പിടികൂടി 4,89,000 രൂപ പിഴ ചുമത്തി. കൊച്ചിയിലാണ് സംഭവം. 

അമിതവേഗത്തില്‍ എത്തിയ വാഹനം  അധികൃതര്‍ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് രൂപമാറ്റം വരുത്തിയത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വാഹനം ജാര്‍ഖണ്ഡില്‍ രജിസ്റ്റര്‍ ചെയ്തതാണെന്നും ഇതിന് കേരളത്തില്‍ ഓടുന്നതിനുള്ള നികുതി അടച്ചിട്ടില്ലെന്നും കണ്ടെത്തുകയായിരുന്നു. രൂപമാറ്റം വരുത്തിയതിനുള്ള പിഴയും നികുതിയും ഉള്‍പ്പെടെയാണ് 4,89,000 രൂപ അടയ്ക്കാന്‍ നിര്‍ദേശിച്ചത്. 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ അറിയാം
വില 6.25 ലക്ഷം, മൈലേജ് 31 കിലോമീറ്റർ; എതിരാളികൾ ഈ ജനപ്രിയനേക്കാൾ ബഹുദൂരം പിന്നിൽ!