കാറില്‍ 'കറന്‍റടി'ക്കാന്‍ വെറും 15 മിനിറ്റ്; ഇത് സൂപ്പർഫാസ്റ്റ് ചാർജർ!

Web Desk   | Asianet News
Published : Oct 06, 2021, 01:23 PM IST
കാറില്‍ 'കറന്‍റടി'ക്കാന്‍ വെറും 15 മിനിറ്റ്; ഇത് സൂപ്പർഫാസ്റ്റ് ചാർജർ!

Synopsis

ഒരേ സമയം നാലു വാഹനങ്ങൾ വരെ ചാർജ് ചെയ്യാവുന്ന രീതിയിലാണു ടെറ 360 ചാർജറിനെ കമ്പനി സജ്ജീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍

തിവേഗ ബാറ്ററി ചാര്‍ജ്ജിംഗ് സംവിധാനവുമായി  സ്വീഡിഷ് – സ്വിസ് ബഹുരാഷ്ട്ര കമ്പനിയായ എബിബി ലിമിറ്റഡ്. വെറും 15 മിനിറ്റിൽ ഇലക്ട്രിക്ക് കാർ ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ കഴിയുന്ന വാഹന ചാർജറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നതെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.  ടെറ 360 എന്നു പേരുള്ള ഈ മൊഡ്യുലർ ചാർജർ, ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ വൈദ്യുത വാഹന ചാർജിങ് യൂണിറ്റാണെന്നും കമ്പനി അവകാശപ്പെടുന്നു.  

ഡൈനമിക് പവർ ഡിസ്ട്രിബ്യൂഷൻ സഹിതം പരമാവധി 360 കിലോവാട്ട് വരെ ഔട്ട്പുട്ടുണ്ട് ഈ ചാര്‍ജ്ജറിന്. ഒരേ സമയം നാലു വാഹനങ്ങൾ വരെ ചാർജ് ചെയ്യാവുന്ന രീതിയിലാണു ടെറ 360 ചാർജറിനെ കമ്പനി സജ്ജീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പുതുമയാർന്ന ലൈറ്റിങ് സംവിധാനത്തോടെ എത്തുന്ന ടെറ 360, ചാർജിങ് പുരോഗമിക്കുന്നതിനനുസൃതമായി ഉപയോക്താവിനു വിവരങ്ങൾ നൽകുമെന്നും എ ബി ബി വെളിപ്പെടുത്തുന്നു. ഇ വി ബാറ്ററിയുടെ സ്ഥിതി(സ്റ്റേറ്റ് ഓഫ് ചാർജ് അഥവാ എസ് ഒ സി), ബാറ്ററി പൂർണ തോതിൽ ചാർജ് ആവാൻ വേണ്ടിവരുന്ന സമയം തുടങ്ങിയ വിവരങ്ങളൊക്കെ ലഭ്യമാവും. 

ഓഫിസ് വളപ്പിലും മാളിലും മറ്റു വാണിജ്യ സ്ഥാപനങ്ങളിലുമൊക്കെ ടെറ 360 ചാർജർ അനായാസം ഘടിപ്പിക്കാനാവും. ചാർജറിന് അധികം സ്ഥലസൗകര്യം വേണ്ടാത്തതിനാൽ പാർക്കിങ് മേഖലയിലും ചെറു ഡിപ്പോയിലുമൊക്കെ ടെറ 360 സ്ഥാപിക്കാം. ഈ വർഷം അവസാനത്തോടെ ടെറ 360 ചാർജർ യൂറോപ്പിൽ ലഭ്യമാക്കാനാണ് എ ബി ബിയുടെ ശ്രമം. ക്രമേണ യു എസിലും ലാറ്റിൻ അമേരിക്കയിലും ഏഷ്യ പസഫിക് മേഖലയിലുമൊക്കെ ഈ അതിവേഗ ചാർജർ ലഭ്യമാവും.  വീൽ ചെയർ ഉപയോഗിക്കുന്ന അംഗപരിമിതർക്കും അനായാസം ഉപയോഗിക്കാന്‍ സാധിക്കുന്ന വിധമാണ് ടെറ 360 ചാർജറിന്റെ രൂപകൽപനയെന്നും കമ്പനി പറയുന്നു.

PREV
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ