ഫാസിനോ 125 Fi-യുടെ പൂർണ്ണമായ വില വിവരങ്ങള്‍ അറിയാം
ജാപ്പനീസ് വാഹന ബ്രാന്‍ഡായ യമഹ മോട്ടോർ ഇന്ത്യ തങ്ങളുടെ ഉൽപ്പന്നങ്ങളുടെ വില പരിഷ്‍കിരിച്ചു. ഫാസിനോ, റെയ്‌സെഡ്ആർ സീരീസ് ഉൾപ്പെടുന്ന കമ്പനിയുടെ സ്‌കൂട്ടർ പോർട്ട്‌ഫോളിയോയെയും ഈ വില വർദ്ധനവ് ബാധിക്കുന്നു. യമഹ 125 സിസി സ്‌കൂട്ടറുകളുടെ ഡിസ്‌ക് ബ്രേക്ക് വേരിയന്റുകളെ മാത്രം ബാധിക്കുന്ന ഈ വർദ്ധന മുൻ വിലയേക്കാൾ വളരെ ഉയർന്നതാണ് എന്നും ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫാസിനോ 125 Fi-യുടെ പൂർണ്ണമായ വില വിവരങ്ങള്‍ അറിയാം
യമഹ റേZR 125 Fi, റേZR സ്ട്രീറ്റ് റാലി 125 Fi വിലകൾ
റേ ZR 125 Fi ഡ്രം മെറ്റാലിക് ബ്ലാക്ക്: 80,230 രൂപ
റേ ZR 125 Fi ഡ്രം സിയാൻ ബ്ലൂ: 80,230 രൂപ
റേ ZR 125 Fi ഡിസ്‍ക് സിയാൻ ബ്ലൂ: 83,930 രൂപ
റേ ZR 125 Fi ഡിസ്‍ക് മാറ്റ് റെഡ്: 83,930 രൂപ
റേZR 125 Fi ഡിസ്‍ക് മെറ്റാലിക് ബ്ലാക്ക്: 83,930 രൂപ
റേ ZR 125 Fi ഡിസ്‍ക് റേസിംഗ് ബ്ലൂ: 84,930 രൂപ
റേ ZR 125 Fi ഡിസ്‍ക് റെഡ്ഡിഷ് യെല്ലോ കോക്ക്ടെയിൽ: 84,930 രൂപ
റേ ZR സ്ട്രീറ്റ് റാലി 125 Fi മാറ്റ് കോപ്പർ: 87,930 രൂപ
റേ ZR സ്ട്രീറ്റ് റാലി 125 Fi സ്‍പാർക്കിൾ ഗ്രീൻ: 87,930 രൂപ
ഈ വിലവർദ്ധന യമഹ മോട്ടോർ ഇന്ത്യയിൽ നിന്നുള്ള 125 സിസി സ്‍കൂട്ടറുകളിൽ കോസ്മെറ്റിക് അല്ലെങ്കിൽ മെക്കാനിക്കൽ മാറ്റങ്ങളൊന്നും കൊണ്ടുവരുന്നില്ല. സ്‌കൂട്ടറുകൾക്ക് പുറമെ, ജാപ്പനീസ് നിർമ്മാതാക്കളുടെ ഇന്ത്യൻ വിഭാഗം വിപണിയിലെ മോട്ടോർസൈക്കിളുകളുടെ വിലയും പരിഷ്‌കരിച്ചിട്ടുണ്ട് എന്നും ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.