സാങ്കേതിക തകരാര്‍, ഈ ബൈക്കുകളെ യമഹ തിരികെ വിളിക്കുന്നു

Published : Nov 14, 2019, 02:50 PM IST
സാങ്കേതിക തകരാര്‍, ഈ ബൈക്കുകളെ യമഹ തിരികെ വിളിക്കുന്നു

Synopsis

13,348 ബൈക്കുകളിലാണ് തകരാര്‍ കണ്ടെത്തിയിരിക്കുന്നത്

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മാതാക്കളായ യമഹയുടെ എഫ്ഇസഡ് 25, ഫേസര്‍ 25 എന്നീ ബൈക്കുകള്‍ തിരിച്ചുവിളിക്കുന്നു. ഹെഡ് കവര്‍ ബോള്‍ട്ട് ലൂസാകുന്നതിനെ തുടര്‍ന്നാണ് നടപടി. 

13,348 ബൈക്കുകളിലാണ് തകരാര്‍ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 12,620 എഫ്ഇസഡും 25-ഉം 728 ഫേസര്‍ 25-ഉം ഉള്‍പ്പെടും.  തകരാറുണ്ടെന്നു കരുതുന്ന വാഹനങ്ങളുടെ ഉടമകളെ കമ്പനി വിവരമറിയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

യമഹയുടെ അംഗീകൃത ഡീലര്‍ഷിപ്പുകളിലെത്തി ഈ രണ്ട് മോഡലുകളും പരിശോധിക്കാമെന്നും തകരാര്‍ കണ്ടെത്തുന്ന വാഹനങ്ങള്‍ സൗജ്യമായി നന്നാക്കി നല്‍കുമെന്നുമാണ് കമ്പനി പറയുന്നത്. 

20.9 പിഎസ് പവറും 20 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കുന്ന 249 സിസി എന്‍ജിനാണ് ഈ ബൈക്കുകളുടെ ഹൃദയം. അഞ്ച് സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍.
എഫ് ഇസഡ് 25-ന് 1.44 ലക്ഷം രൂപയും ഫേസര്‍ 25-ന് 1.36 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

PREV
click me!

Recommended Stories

വില 6.25 ലക്ഷം, മൈലേജ് 31 കിലോമീറ്റർ; എതിരാളികൾ ഈ ജനപ്രിയനേക്കാൾ ബഹുദൂരം പിന്നിൽ!
ഫാര്‍മ സപ്ലൈ ചെയിന്‍ ശക്തമാക്കാൻ റീമ ട്രാന്‍സ്‌പോര്‍ട്ടിന് ടാറ്റ മോട്ടോഴ്‌സ് കൊമേഴ്ഷ്യല്‍ വാഹനങ്ങൾ