ഈ യമഹ ബൈക്കുകള്‍ ഇനിയില്ല

Web Desk   | Asianet News
Published : Apr 12, 2020, 11:48 AM IST
ഈ യമഹ ബൈക്കുകള്‍ ഇനിയില്ല

Synopsis

ഇന്ത്യന്‍ വിപണിയിലെ തങ്ങളുടെ ചില മോഡലുകളെ ഒഴിവാക്കി തങ്ങളുടെ ഇന്ത്യാ വെബ്‌സൈറ്റ് അപ്‌ഡേറ്റ് ചെയ്‍ത് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ.  

ഇന്ത്യന്‍ വിപണിയിലെ തങ്ങളുടെ ചില മോഡലുകളെ ഒഴിവാക്കി തങ്ങളുടെ ഇന്ത്യാ വെബ്‌സൈറ്റ് അപ്‌ഡേറ്റ് ചെയ്‍ത് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ.

വൈഇസഡ്എഫ്- ആര്‍3 (321 സിസി), ഫേസര്‍ 25 (249 സിസി), സല്യൂട്ടോ (125 സിസി), സല്യൂട്ടോ ആര്‍എക്‌സ് (110 സിസി) എന്നീ ബൈക്കുകളാണ് ഇന്ത്യന്‍ വിപണിയില്‍ നിര്‍ത്തിയത്. എഫ്ഇസഡ് 25 വെബ്‌സൈറ്റില്‍നിന്ന് തല്‍ക്കാലം ഒഴിവാക്കിയെങ്കിലും ബിഎസ് 6 എന്‍ജിനുമായി ഉടന്‍ തിരികെയെത്തും.

ഫേസര്‍ 25, സല്യൂട്ടോ, സല്യൂട്ടോ ആര്‍എക്‌സ് എന്നീ മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തില്ല. പരിഷ്‌കരിച്ച വൈഇസഡ്എഫ്- ആര്‍3 ഒരുപക്ഷേ അടുത്ത വര്‍ഷം ഇന്ത്യയില്‍ തിരികെയെത്തും. യൂറോപ്പിലെ വാഹന നിര്‍മാതാക്കള്‍ക്ക് യൂറോ 4 ( ബിഎസ് 4 മാനദണ്ഡങ്ങള്‍ക്ക് തുല്യം) വാഹനങ്ങള്‍ 2021 ജനുവരി വരെ വില്‍ക്കാന്‍ കഴിയും. യൂറോ 5 പാലിക്കുന്ന യമഹ വൈഇസഡ്എഫ്- ആര്‍3 മോട്ടോര്‍സൈക്കിള്‍ 2020 അവസാനത്തോടെ അരങ്ങേറുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ 2021 ല്‍ പുതിയ മോഡല്‍ ഇന്ത്യയിലെത്തിയേക്കും. പ്രീമിയം ബൈക്കുകളും 125 സിസി സ്‌കൂട്ടറുകളും മാത്രമാണ് ഇന്ത്യയില്‍ യമഹ വില്‍ക്കുന്നത്.

PREV
click me!

Recommended Stories

ബിവൈഡി: 15 ദശലക്ഷം ഇവികൾ; ലോകം കീഴടക്കുന്നുവോ?
15 മിനിറ്റിനുള്ളിൽ കാർ ചാർജ് ചെയ്യാം; ടെസ്‌ലയുടെ ആദ്യ ചാർജിംഗ് സ്റ്റേഷൻ ഗുരുഗ്രാമിൽ