WR 155R ഓഫ് റോഡറുമായി യമഹ

Web Desk   | Asianet News
Published : Jul 26, 2020, 04:33 PM IST
WR 155R ഓഫ് റോഡറുമായി യമഹ

Synopsis

ഓഫ് റോഡ് മോഡലായ WR 155R-നെ അവതരിപ്പിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ

ഓഫ് റോഡ് മോഡലായ WR 155R-നെ അവതരിപ്പിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ. തായ്‍ലാന്‍ഡ് വിപണിയിലാണ് അവതരണം.

മുന്നില്‍ 21 ഇഞ്ച് ടയറുകളും പിന്നില്‍ 18 ഇഞ്ച് ടയറുകളുമാകും ഇടംപിടിക്കുക. അതോടൊപ്പം തന്നെ മുന്നില്‍ 41 mm ഫോര്‍ക്കുകളും പിന്നില്‍ പ്രീ-ലോഡ് അഡ്ജസ്റ്റബിള്‍ ആയിട്ടുള്ള മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുക.

യമഹ YZF-R15 V3.0 ലെ അതേ എഞ്ചിനാണ് ഈ ബൈക്കിന്റെയും ഹൃദയം. പക്ഷേ ട്യുണിങ്ങില്‍ വ്യത്യാസമുണ്ട്. 155 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ 16.7 bhp കരുത്തും 14.3 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയര്‍ബോക്‌സാവും ട്രാന്‍സ്‍മിഷന്‍. 

യമഹയുടെ മറ്റ് മോഡലുകളില്‍ നിന്നും വ്യത്യസ്തമായ പ്ലാറ്റ്‌ഫോമിലാകും ഈ ബൈക്കിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുക.

സുരക്ഷയ്ക്കായി മുന്നില്‍ 240 mm സിംഗിള്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ 220 mm ഡിസ്‌ക് ബ്രേക്കുകളും ആകും ഇടംപിടിക്കുക. ആഗോള വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന മോഡലിന് എബിഎസ് ലഭിക്കുന്നില്ല. 8.1 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. 245 mm ആണ് ബൈക്കിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. 

ഈ ബൈക്ക് ഇന്ത്യന്‍ വിപണിയില്‍ എത്തിയാല്‍ ഹീറോ എക്സ്പള്‍സ് 200, റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ എന്നിവരാകും എതിരാളികള്‍. ഇന്ത്യന്‍ വിപണിയിലേക്ക് ഒഫ് റോഡ് മോഡലായ WR 155R -നെ യമഹ പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്തോനേഷ്യയില്‍ ഈ പതിപ്പിനെ കമ്പനി അവതരിപ്പിച്ചിരുന്നു.

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ അറിയാം
വില 6.25 ലക്ഷം, മൈലേജ് 31 കിലോമീറ്റർ; എതിരാളികൾ ഈ ജനപ്രിയനേക്കാൾ ബഹുദൂരം പിന്നിൽ!