വീട്ടിലിരുന്നാല്‍ മതി, ഇനി വാഹന സര്‍വീസ് ലൈവായി കാണാം!

By Web TeamFirst Published May 19, 2020, 12:56 PM IST
Highlights

സര്‍വീസ് ബേയില്‍ വാഹനം കയറ്റിയതിന് പിന്നാലെ ഉപഭോക്താക്കൾക്ക് വാഹനത്തില്‍ ചെയ്യുന്ന ജോലികളെല്ലാം വീഡിയോ കോളിലൂടെ കാണാനും തുടർന്ന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനും സാധിക്കും. 

കൊവിഡ് 19 മൂലം വില്‍പ്പന സേവനങ്ങള്‍ക്കായി ഓണ്‍ലൈന്‍ പപ്ലാറ്ഫോം തിരഞ്ഞെടുത്തിരിക്കുകയാണ് രാജ്യത്തെ വാഹന നിര്‍മാതാക്കളെല്ലാം. എന്നാല്‍, ഒരുപടി കൂടി കടന്ന് വാഹന സര്‍വ്വീസ് ഉള്‍പ്പെട ഡിജിറ്റലില്‍ ആക്കിയിരിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ എസ്‌യുവി നിര്‍മാതാക്കളിലൊരാളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര.

ഇതിനായി ഓണ്‍ലൈന്‍ പ്ലാറ്ഫോമിൽ പുതിയ സംവിധാനങ്ങൾ കൂട്ടിച്ചേർത്തിരിക്കുകയാണ് കമ്പനി. ഇനി മുതൽ മഹീന്ദ്രയുടെ കോണ്‍ടാക്ട് ലെസ് സര്‍വീസ് സംവിധാനമായ ഓണ്‍ മഹീന്ദ്ര ആപ്പിലൂടെ വാഹനം സര്‍വീസ് ചെയ്യുന്നതിന്റെ തല്‍സമയ വീഡിയോ ദൃശ്യങ്ങള്‍ ഉപയോക്താവിന് ലഭ്യമാക്കും. സര്‍വീസ് ബേയില്‍ വാഹനം കയറ്റിയതിന് പിന്നാലെ ഉപഭോക്താക്കൾക്ക് വാഹനത്തില്‍ ചെയ്യുന്ന ജോലികളെല്ലാം വീഡിയോ കോളിലൂടെ കാണാനും തുടർന്ന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനും സാധിക്കും. 

ത്രീ ഡി ഇമേജ് മികവോടെയുള്ള വീഡിയോ കോളിലൂടെ മഹീന്ദ്രയുടെ സര്‍വീസ് അഡ്വസര്‍മാര്‍ ഉപയോക്താക്കളുമായി സംവദിക്കുമെന്ന് മഹീന്ദ്ര ഓട്ടോമോട്ടീവ് വിഭാഗം സിഇഒ വിജയ് നാക്‌റെ അറിയിച്ചു. ആദ്യമായി ഓണ്‍ലൈന്‍ സര്‍വീസ് സംവിധാനം ഒരുക്കിയ മഹീന്ദ്ര ഓട്ടോമോട്ടീവ് വിഭാഗത്തെ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര അഭിനന്ദിച്ചു.

മഹീന്ദ്രയുടെ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ വാഹനത്തിന്റെ സര്‍വീസ് വിവരങ്ങളും റെക്കോഡും ഉള്‍പ്പെടെ ഉപയോക്താവിന് അറിയാം. ഇതില്‍ വാഹനത്തില്‍ നടത്തിയ റിപ്പയറും മാറ്റിയ പാര്‍ട്‌സുകളുടെയും വിവരം ലഭ്യമാക്കും. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ തന്നെ പണവും അടയ്ക്കാം. സര്‍വീസ് രേഖകള്‍ വാട്‌സ്ആപ്പിലൂടെ ലഭ്യമാക്കും.

കോണ്‍ടാക്ട്‌ലെസ് സര്‍വീസ് ആപ്പില്‍ സര്‍വീസ് ബുക്കുചെയ്യല്‍, സെന്റര്‍ തിരഞ്ഞെടുക്കല്‍, പിക്ക്അപ്പ്-ഡ്രോപ്പ് സംവിധാനം, സര്‍വീസ് കോസ്റ്റ്, വെഹിക്കിള്‍ ഹിസ്റ്ററി, വാറണ്ടി, ആര്‍എസ്എ റിന്യൂവല്‍ തുടങ്ങിയ സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. മഹീന്ദ്രയുടെ ജീവനക്കാര്‍ വീട്ടിലെത്തി വാഹനം കൊണ്ടുപോകുകയും തിരിച്ച് വീട്ടിലെത്തിക്കുകയും ചെയ്യുമെന്നും കമ്പനി വ്യക്തമാക്കുന്നു. 
 

click me!