ഹെൽമറ്റില്ലാത്തതിനു പൊലീസ് പിഴയിട്ടു, ബൈക്ക് തല്ലിത്തകര്‍ത്ത് യുവാവ് പൊട്ടിക്കരഞ്ഞു!

Published : Dec 03, 2019, 04:57 PM IST
ഹെൽമറ്റില്ലാത്തതിനു പൊലീസ് പിഴയിട്ടു, ബൈക്ക് തല്ലിത്തകര്‍ത്ത് യുവാവ് പൊട്ടിക്കരഞ്ഞു!

Synopsis

ബൈക്ക് തല്ലിത്തകര്‍ത്ത് അതിനുമുകളില്‍ കയറിയിരുന്നു നിലവിളിക്കുന്ന യുവാവിന്‍റെ ദൃശ്യങ്ങള്‍ വൈറല്‍

ഹെൽമെറ്റ് ധരിക്കാതെ ബൈക്കോടിച്ചതിന് പൊലീസ് യുവാവിന് പിഴ ചുമത്തി. ഇത് സഹിക്കാനാവാതെ യുവാവ് ബൈക്ക് സ്വയം തല്ലിത്തകർത്ത് റോഡിൽ ഇരുന്നു നിലവിളിച്ചു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഉത്തര്‍ പ്രദേശിലെ മീററ്റിലാണ് സംഭവമെന്നാണ് റിപ്പോര്‍ട്ടുകള്‍.  പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ ഹെൽമെറ്റ് ധരിക്കാതെ എത്തിയ യുവാവ് പിടിയിലാകുകയായിരുന്നു. തുടർ‌ന്ന് പിഴ നൽകാൻ ആവശ്യപ്പെട്ടതോടെ യുവാവ് സമനില തെറ്റിയതുപോലെ പെരുമാറുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

ബൈക്ക് റോഡിലേക്ക് മറിച്ചിട്ട യുവാവ് ബൈക്ക് തകർക്കുകയും ഒടുവിൽ ബൈക്കിന് പുറത്തിരുന്ന് ഉച്ചത്തില്‍ കരയുകയുമായിരുന്നു. ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 

PREV
click me!

Recommended Stories

ഈ കാറിൽ വമ്പൻ വർഷാവസാന ഓഫർ! വില കുറയുന്നത് 2.60 ലക്ഷം വരെ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ