വിസയില്ലാതെ പോകാന്‍ പറ്റുന്ന 10 സുന്ദരരാജ്യങ്ങള്‍

By Web DeskFirst Published Jan 18, 2018, 3:46 PM IST
Highlights

ജനങ്ങളുടെ സഞ്ചാരപ്രിയം സമീപകാലത്ത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വിദേശരാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്കും പ്രിയമേറുന്നുണ്ട്. ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ പറ്റുന്ന നിരവധി രാജ്യങ്ങളുണ്ട്. എന്നാല്‍ ആ രാജ്യങ്ങളെക്കുറിച്ച് പലര്‍ക്കും വ്യക്തമായ ധാരണയുണ്ടാവില്ല. ഇതാ അത്തരം ചില രാജ്യങ്ങള്‍

1. ഇക്വഡോര്‍
ദക്ഷിണ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ വടക്കുകിഴക്കുവശത്തുള്ള രാജ്യം. ഭൂമധ്യരേഖ ഈ രാജ്യത്തു കൂടിയാണ് കടന്നു പോകുന്നത്. ആമസോണ്‍ കാടുകള്‍, ആന്‍ഡിന്‍ പര്‍വതനിരകള്‍, ഗാലപ്പാഗോ ദ്വീപുകള്‍ തുടങ്ങിയവയൊക്കെ ഈ രാജ്യത്താണ്.

2. ഫിജി
തെക്കൻ ശാന്തസമുദ്രത്തിലെ ഒരു ദ്വീപ് രാജ്യം. 322 ദ്വീപുകളടങ്ങുന്ന ഒരു ദ്വീപസമൂഹമാണീ രാജ്യം. ഇവിടുത്തെ ബീച്ചുകളും ജൈവ വൈവിധ്യവുമൊക്കെ ഏറെ പ്രത്യേകതകളുള്ളതാണ്.

3.മൗറീഷ്യസ്
ഇന്ത്യൻ മാഹാസമുദ്രത്തിലെ ദ്വീപ് രാജ്യം. ഇവിടുത്തെ  മനോഹരമായ ബീച്ചുകളും ഹോളിഡേ റിസോര്‍ട്ടുകളും ഒക്കെ ആരെയും ആകര്‍ഷിക്കും. ഇവിടുത്തെ തെരുവോര ഭക്ഷണത്തിന്റെ രുചി സഞ്ചാരികളെ മാടിവിളിക്കും.

4. കുക്ക് ദ്വീപുകള്‍
 പസഫിക് സമുദ്രത്തിനു തെക്കുഭാഗത്തുള്ള പാർലമെന്ററി ജനാധിപത്യം നിലനിൽക്കുന്ന രാജ്യം. . 15 ചെറു ദ്വീപുകളുടെ കൂട്ടം. സ്‌ക്യൂബാ ഡൈവിംഗ് പ്രേമികള്‍ക്ക് ഇവിടം തെരെഞ്ഞെടുക്കാം

5. ഹോങ്കോങ്
ചൈനയിലെ ഒരു പ്രത്യേക ഭരണമേഖല. പേൾ നദിയുടെ ഡെൽറ്റയിൽ ചൈനയുടെ തെക്കു കിഴക്കൻ തീരത്ത് തെക്കൻ ചൈനക്കടലിന് അഭിമുഖമായി കിടക്കുന്ന പ്രദേശം. ലോകത്തിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണിവിടം. ലോകത്തിലെ ആകെ ആറ് ഡിസ്നിലാണ്ട് പാർക്കുകളിൽ ഒരെണ്ണം ഹൊങ്കൊങ്ങിലാണ്. പ്രശസ്തമായ സിംഗ്യി പാലത്തിനടുത്തായി, സിം ഷാ ശൂഈ, കൌലൂൺ, തിൻകൌ, എന്നിങ്ങനെ പല വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇവിടെയുണ്ട്

6. ഭൂട്ടാന്‍
തെക്കെനേഷ്യയിൽ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലുള്ള ചെറു രാജ്യം. ഹിമാലയൻ താഴ്വരയിലുള്ള ഈ രാജ്യത്തിന്റെ ഭൂരിഭാഗവും പർവ്വത പ്രദേശങ്ങളാണ്.

7. ജമൈക്ക
ഗ്രേറ്റർ ആന്റിലെസിൽ ഉൾപ്പെടുന്ന ഒരു ദ്വീപ് രാഷ്ട്രം. കരീബിയൻ കടലിൽ സ്ഥിതിചെയ്യുന്ന ഈ ദ്വീപിന്‌ ഏകദേശം 234 കിലോമീറ്റർ നീളവും (145 മൈൽ) 80 കിലോമീറ്റർ (50 മൈൽ) വീതിയുമുണ്ട്. സുന്ദരന്‍ ബീച്ചുകള്‍ക്കും മഴക്കാടുകള്‍ക്കും പ്രസിദ്ധമാണ് ഇവിടം.

8.സമോവ
പാറക്കൂട്ടങ്ങള്‍ അതിരിട്ട ബീച്ചുകളും ചെങ്കുത്തായ മലനിരകളും നിറഞ്ഞ ദക്ഷിണ പസിഫികിലെ മറ്റൊരു ദ്വീപ്.

9.മക്കാവു
ഏഷ്യയിലെ ലാസ് വെഗാസ്. ചൈനയുടെയും പോര്‍ച്ചുഗലിന്റെയും വാസ്തുശില്പകലയുടെ സങ്കലനം വിളിച്ചറിയിക്കുന്ന ഇവിടുത്തെ കെട്ടിടങ്ങളും കാസിനോ കളിയുമൊക്കെ വേറിട്ടൊരനുഭവമേകും.

10. നേപ്പാള്‍
പര്‍വ്വതരാജ്യം. ഹിമാലയന്‍ വശ്യതയും നിഗൂഢതയും നിറഞ്ഞ ഇടം.

Courtesy: Travel South

click me!