മലയാളി സഞ്ചാരികള്‍ ഹോട്ടല്‍ താമസം ഒഴിവാക്കുന്നുവെന്ന് സര്‍വ്വേ

By Web DeskFirst Published Jan 18, 2018, 2:49 PM IST
Highlights

വിനോദസഞ്ചാരികളായ മലയാളികള്‍ക്കിടയില്‍ ഹോട്ടലുകളില്‍ താമസിക്കാനുള്ള താല്ഡപ്പര്യം കുറഞ്ഞുവരുന്നതായി സര്‍വ്വേ. 2018ല്‍ മലയാളികളുടെ യാത്രാ അഭിരുചികള്‍ എത്തരത്തിലായിരിക്കുമെന്ന് കണ്ടെത്താന്‍ ആഗോള ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടലായ ബുക്കിംഗ് ഡോട്ട് കോം നടത്തിയ സര്‍വേയിലാണ് പുതിയ കണ്ടെത്തല്‍.

2018ല്‍ മലയാളികളായ വിനോദസഞ്ചാരികളില്‍ ഭൂരിഭാഗം പേരും പോകാന്‍ ആഗ്രഹിക്കുന്നത് ഏഷ്യ, യൂറോപ്പ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കായിരിക്കുമെന്നും പുതിയ സര്‍വേ പറയുന്നു. 22 ശതമാനം പേരും കുടുംബമായോ, ഭാര്യാസമേതമോ, സുഹൃത്തുക്കളോടൊത്തോ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്.

യാത്രയ്ക്കിടെ ഹോട്ടലുകളല്ലാത്ത സ്ഥലങ്ങളില്‍ താമസിക്കാനാണ് ഭൂരിഭാഗത്തിനു താല്‍പര്യം. ഹോം സ്റ്റേ, ടെന്റുകള്‍ എന്നിവയിലെ താമസത്തിനാണ് പ്രിയമേറുന്നത്. യാത്രാ വേളകളിലെ താമസം കൂടുതല്‍ പരിസ്ഥിതി സൗഹൃദമാക്കാനും മലയാളികള്‍ ശീലിക്കുന്നുണ്ടെന്നും സര്‍വേ പറയുന്നു.

കൂടുതലും സാഹസികത നിറഞ്ഞ യാത്രകള്‍ക്കായിരിക്കും മലയാളികള്‍ പ്രാമുഖ്യം നല്‍കുകക. സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലെ പ്രാദേശിക രുചി വൈവിധ്യങ്ങളും മലയാളികള്‍ തേടും. വിനോദയാത്രകള്‍ക്കുള്ള സ്ഥലം ഇന്റര്‍നെറ്റിലൂടെ കണ്ടെത്തി യാത്ര ചെയ്യാനാണ് 2018ല്‍  മലയാളികള്‍ കൂടുതലായും താല്‍പര്യം പ്രകടിപ്പിക്കുകയെന്നും  66 ശതമാനം പേരും പരമാവധി സ്ഥലങ്ങള്‍ എത്രയും പെട്ടെന്ന് സന്ദര്‍ശിക്കുന്നതിനാണ് പ്രധാന്യം നല്‍കുന്നതെന്നും സര്‍വ്വേ പറയുന്നു.

click me!