
ബജറ്റ് വിലയില്‍ ഹീറോയുടെ കമ്മ്യൂട്ടര്‍ ബൈക്ക് എച്ച്എഫ് ഡോണ്‍ വിപണിയിലെത്തി. 37,400 രൂപയാണ് പുതിയ ബൈക്കിന്റെ എക്‌സ്‌ഷോറൂം വില. നിലവില്‍ ഒഡീഷയില്‍ മാത്രമാണ് പുതിയ കമ്മ്യൂട്ടര്‍ ബൈക്കിനെ ഹീറോ അവതരിപ്പിച്ചിരിക്കുന്നത്.
വിപണിയില്‍ ഒരിടവേളയ്ക്ക് ശേഷമാണ് എച്ച്എഫ് ഡൊണിനെ ഹീറോ തിരികെ എത്തിക്കുന്നത്. റെഡ്, ബ്ലാക് എന്നീ രണ്ട് പുതിയ നിറങ്ങളിലാണ് കമ്മ്യൂട്ടര്‍ ബൈക്ക് എത്തുന്നത്. ക്രോമിന് പകരം ബ്ലാക്ഡ് ഔട്ട് തീമാണ് പുത്തന്‍ എച്ച്എഫ് ഡൊണിന് നല്‍കിയിരിക്കുന്നത്.
ബിഎസ് IV എഞ്ചിനിലെത്തുന്ന ബൈക്കിന് 97.2 സിസി, സിംഗിള്‍സിലിണ്ടര്‍, എയര്‍കൂള്‍ഡ് എഞ്ചിനാണ് കരുത്തുപകരുന്നത്. 4 സ്പീഡാണ് ഗിയര്‍ബോക്‌സ്.
8 bhp കരുത്തും 8 Nm ടോര്‍ക്കും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും. പഴയ സില്‍വര്‍ ക്രോമിന് പകരം ബ്ലാക്ഡ്ഔട്ട് തീമാണ് ഘടകങ്ങള്‍ക്ക് ഹീറോ നല്‍കുന്നത്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.