10 മാസം പ്രായമുള്ള കുഞ്ഞ് വാനില്‍ നിന്നും തെറിച്ചു വീണു; വീഡിയോ വൈറല്‍

Web Desk |  
Published : Apr 24, 2018, 02:35 PM ISTUpdated : Jun 08, 2018, 05:47 PM IST
10 മാസം പ്രായമുള്ള കുഞ്ഞ് വാനില്‍ നിന്നും തെറിച്ചു വീണു; വീഡിയോ വൈറല്‍

Synopsis

10 മാസം പ്രായമുള്ള കുഞ്ഞ് വാനില്‍ നിന്നും തെറിച്ചു വീണു വീഡിയോ വൈറല്‍

10 മാസം പ്രായമുള്ള കുഞ്ഞ് വാഹനത്തില്‍ നിന്നും പുറത്തേക്ക് തെറിച്ചു വീണു. ചൈനയില്‍ നടന്ന സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

ഒരു വളവ് തിരിഞ്ഞു വരുന്ന വാനിന്‍റെ പിന്‍ഭാഗത്തെ ഡോര്‍ തനിയെ തുറക്കുന്നതും കുട്ടി റോഡിലേക്ക് തെറിച്ചു വീഴുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഇതൊന്നും ശ്രദ്ധിക്കാതെ വാഹനം ചീറിപ്പാഞ്ഞു പോകുന്നതും കാണാം.

സംഭവം കണ്ട് ഓടിയെത്തിയ വഴിയാത്രക്കരാണ് കുട്ടിയെ റോഡില്‍ നിന്നും വാരിയെടുക്കുന്നത്. ചീറിപ്പായുന്ന വാഹനങ്ങള്‍ പെട്ടെന്ന് നിര്‍ത്തുന്നതും വീഡിയോയില്‍ കാണാം. അതേസമയം കുട്ടി നഷ്ടപ്പെട്ടതറിയാതെ വാഹനമോടിച്ച് ഏറെ ദൂരം മുന്നോട്ടു പോയ മാതാപിതാക്കള്‍ തിരികെയെത്തി കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിതായും കുട്ടി നിരീക്ഷണത്തിലാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ജെൻ സി ട്രാവൽ വേൾഡിലെ പുതിയ വൈറൽ ട്രെൻഡ്; യാത്ര കഴിഞ്ഞു വരുമ്പോൾ ഇനി നിങ്ങൾ ലുക്കിലും സ്മാർട്ടാകും
പുതിയ റെനോ ഡസ്റ്റർ: ഇതിഹാസത്തിന്‍റെ പുനർജന്മം ഡീലർഷിപ്പുകളിൽ