ദുബായില്‍ 100 വൈദ്യുത വാഹന ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ കൂടി

By Web TeamFirst Published Oct 26, 2018, 3:24 PM IST
Highlights

ദുബായില്‍ വൈദ്യുത വാഹനങ്ങള്‍ക്കായി 100 പുതിയ ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ കൂടി ഒരുങ്ങി. ദുബായില്‍ നടന്ന വീടെക്‌സ് 2018 പ്രദര്‍ശനത്തില്‍ ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദീവ) ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 


ദുബായ്: ദുബായില്‍ വൈദ്യുത വാഹനങ്ങള്‍ക്കായി 100 പുതിയ ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ കൂടി ഒരുങ്ങി. ദുബായില്‍ നടന്ന വീടെക്‌സ് 2018 പ്രദര്‍ശനത്തില്‍ ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദീവ) ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതോടെ എമിറേറ്റിലെ ഇത്തരം ഹരിത ചാര്‍ജിങ്ങ് സ്റ്റേഷനുകളുടെ എണ്ണം 200 ആയി. 

കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ച് പരിസ്ഥിതിക്ക് അനുയോജ്യമായ സുസ്ഥിര വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചാര്‍ജിങ്ങ് സ്റ്റേഷനുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്. ദുബായ് പോലീസ്, ദുബായ് മുനിസിപ്പാലിറ്റി, ആര്‍.ടി.എ., ദുബായ് ഹെല്‍ത്ത് അതോറിറ്റി, ദുബായ് കോര്‍ട്സ്, എക്സ്‌പോ 2020 തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് പുതിയ പ്രദേശങ്ങളില്‍ വൈദ്യുത ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. അഡ്നോക്കിന്റെയും ഇനോക്കിന്റെയും പെട്രോള്‍ സ്റ്റേഷനുകളിലും വൈദ്യുത വാഹനങ്ങളുടെ ചാര്‍ജിങ്ങിന് സൗകര്യമൊരുങ്ങുന്നുണ്ട്.

2015ലാണ് ദീവ ഹരിത ചാര്‍ജ്ജിംഗ് സ്റ്റേഷനുകളെ ആദ്യമായി അവതരിപ്പിക്കുന്നത്.
 

click me!