മാരുതിക്കും ഹോണ്ടയ്ക്കും ഇരുട്ടടി; യാരിസിന്‍റെ വിലയും പുറത്ത്

Web Desk |  
Published : Apr 26, 2018, 06:33 PM ISTUpdated : Jun 08, 2018, 05:51 PM IST
മാരുതിക്കും ഹോണ്ടയ്ക്കും ഇരുട്ടടി; യാരിസിന്‍റെ വിലയും പുറത്ത്

Synopsis

മാരുതിക്കും ഹോണ്ടയ്ക്കും ഇരുട്ടടി യാരിസിന്‍റെ വിലയും പുറത്ത്

മിഡ്​ സൈസ്​ സെഡാൻ സെഗ്​മെന്‍റിൽ ഹോണ്ട സിറ്റിക്കും മാരുതി സിയാസിനും വെല്ലുവിളിയുമായി ​ടൊയോട്ടയുടെ പുതിയ കാർ ടൊയോട്ട യാരിസിന്‍റെ  വില പുറത്തുവിട്ടു. 8.75 ലക്ഷം രൂപ മുതല്‍ 14.07 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ വില. വാഹനം മെയ് 18 ന് ഇന്ത്യന്‍ വിപണിയിലെത്തും.

അമ്പതിനായിരം രൂപയാണ് യാരിസിന്‍റെ ബുക്കിംഗ് തുക. പതിനാലാമത്​ ദില്ലി ഓട്ടോ എക്​​സ്​പോയിലാണ് വാഹനം അവതരിപ്പിക്കപ്പെട്ടത്. 1.5 ലിറ്റര്‍ ഡ്യൂവല്‍ VVTi പെട്രോള്‍ എഞ്ചിനിലാണ് യാരിസ് എത്തുന്നത്. 107 bhp കരുത്തും 140 Nm ടോര്‍ഖും ഈ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കും. വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റും ശൈലി തിരിച്ചറിഞ്ഞ പ്രവര്‍ത്തിക്കുന്ന ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവുമാണ് യാരിസിന്റെ പ്രധാന ഫീച്ചറുകളിലുള്ളത്. ആറു സ്പീഡ് മാനുവല്‍, ഏഴു സ്പീഡ് സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളെ തെരഞ്ഞെടുക്കാം. സുരക്ഷയ്ക്കായി ഏഴു എയര്‍ബാഗുകളുണ്ട്.

J, G, V, VX എന്നീ നാലുവകഭേദങ്ങളിലും മാനുവല്‍, സിവിടി പതിപ്പുകളിലും (MT, CVT) യാരിസ് ലഭിക്കും. പ്രാരംഭ മോഡലായ യാരിസ് J MT വകഭേദത്തിന്റെ വില 8.75 ലക്ഷം രൂപയും യാരിസ് J സിവിടി പതിപ്പിന്റെ പ്രൈസ്ടാഗ് 9.95 ലക്ഷം രൂപയുമാണ്. യഥാക്രമം 10.56 ലക്ഷം, 11.70 ലക്ഷം, 12.85 ലക്ഷം രൂപ പ്രൈസ്ടാഗുകളിലാണ് G, V, VX മാനുവല്‍ വകഭേദങ്ങള്‍ വിപണിയില്‍ എത്തുക. 11.76 ലക്ഷം, 12.90 ലക്ഷം, 14.07 ലക്ഷം രൂപ പ്രൈസ്ടാഗിലാണ് G, V, VX ഓട്ടോമാറ്റിക് വകഭേദങ്ങള്‍ എത്തുന്നത്.

ഫാന്റം ബ്രൗണ്‍, വൈല്‍ഡ്ഫയര്‍ റെഡ്, ഗ്രെയ് മെറ്റാലിക്, സില്‍വര്‍ മെറ്റാലിക്, പേള്‍ വൈറ്റ്, സൂപ്പര്‍ വൈറ്റ് എന്നീ ആറു നിറങ്ങളിലാണ് വാഹനം ഒരുങ്ങുന്നത്.

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ജെൻ സി ട്രാവൽ വേൾഡിലെ പുതിയ വൈറൽ ട്രെൻഡ്; യാത്ര കഴിഞ്ഞു വരുമ്പോൾ ഇനി നിങ്ങൾ ലുക്കിലും സ്മാർട്ടാകും
പുതിയ റെനോ ഡസ്റ്റർ: ഇതിഹാസത്തിന്‍റെ പുനർജന്മം ഡീലർഷിപ്പുകളിൽ