മോഹവിലയില്‍ പുതിയ ബജാജ് പള്‍സര്‍ 150 നിയോണ്‍ വിപണിയില്‍

By Web TeamFirst Published Dec 1, 2018, 10:20 PM IST
Highlights

ബജാജ് പള്‍സര്‍ 150 നിയോണ്‍ വിപണിയില്‍ പുറത്തിറക്കി. നിയോണ്‍ റെഡ്, നിയോണ്‍ യെല്ലോ, നിയോണ്‍ സില്‍വര്‍ എന്നീ മൂന്ന് കളര്‍ ഷേഡില്‍ പള്‍സര്‍ 150 നിയോണിനെ സ്വന്തമാക്കാം. 64,998 രൂപയാണ് വാഹനത്തിന്റെ ദില്ലി എക്‌സ്‌ ഷോറൂം വില. 

സൈഡ് പാനല്‍ മെഷ്, ഹെഡ്‌ലാമ്പിന് മുകളിലെ നെയിം ബാഡ്ജ്, ഗ്രാബ് റെയില്‍, അലോയി വീല്‍ എന്നീ ഭാഗങ്ങളില്‍ നല്‍കിയ കളര്‍ ഷേഡാണ് പള്‍സര്‍ നിയോണിന്‍റെ   പ്രധാന പ്രത്യേകത. ഇതൊഴികെ മറ്റു ഫീച്ചറുകളെല്ലാം 150 ക്ലാസിക്കിന് സമാനമാണ്.

149 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഹൃദയം. 8000 ആര്‍പിഎമ്മില്‍ 13.8 ബിഎച്ച്പി പവറും 6000 ആര്‍പിഎമ്മില്‍ 13.4 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ സൃഷ്‍ടിക്കും. 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. നിയോണ്‍ യെല്ലോ പതിപ്പ് ബ്ലാക്ക് മാറ്റ് നിറത്തിലാണ്, ബാക്കി രണ്ടും ബ്ലാക്കിലും.  മുന്നില്‍ ഡിസ്‌കും പിന്നില്‍ ഡ്രമ്മുമാണ് ബ്രേക്കിംഗ്. 

click me!