ദീര്‍ഘദൂര യാത്രക്ക് മുമ്പ് തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍

Published : Sep 16, 2017, 10:22 PM ISTUpdated : Oct 04, 2018, 07:35 PM IST
ദീര്‍ഘദൂര യാത്രക്ക് മുമ്പ് തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍

Synopsis

വാഹനമോടിക്കുമ്പോള്‍ നിങ്ങളുടെ പാദങ്ങൾ നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന സന്ദർഭമായതിനാൽ ശരീരത്തെ സ്​ഥിരപ്പെടുത്തി നിർത്താൻ നിങ്ങളെ സഹായിക്കില്ല. ഇത്തരം പ്രശ്​നങ്ങളും വാഹനങ്ങളുടെ ഇരിപ്പിടങ്ങളുടെ രൂപകൽപ്പനാ പ്രശ്​നങ്ങളും നട്ടെല്ലിന്‍റെയും പിറകുവശത്തിന്‍റെയും പ്രശ്​നങ്ങൾ വർധിപ്പിക്കാൻ ഇടയാക്കും. ഒരുപാട്​ ദൂരം യാത്ര ചെയ്യുന്നവർ ആണെങ്കിൽ  അവർക്ക്​ ശാരീരിക പ്രശ്​നങ്ങൾ ഒഴിവാക്കാൻ ഇതാ ഏതാനും വിദഗ്​ദ ഡോക്​ടർമാരുടെ  നിർദേശങ്ങൾ. 

യാത്ര ആസൂത്രണം ചെയ്യുമ്പോള്‍ സ്വയം സുഖകരമാണെന്ന്​ ഉറപ്പുവരുത്തുക. ​ചെറിയ അസ്വസ്​ഥതകളെ ശ്രദ്ധിക്കാതെ പോകരുത്​. അവ പിന്നീട്​ യാത്രയിൽ വലിയ പ്രശ്​നങ്ങളായേക്കാം. വാഹനത്തിൽ നിങ്ങളുടെ ഇരുത്തം ശരിയായ അംഗവിന്യാസ​ത്തോടെയാണെന്ന്​ ഉറപ്പുവരുത്തുക. വാഹനത്തിന്‍റെ സ്​റ്റിയറിങിൽ നിന്ന്​ കൃത്യമായ അകലത്തിലും ദിശയിലും ആണ്​ ഇരുത്തം എന്ന്​ പരിശോധിക്കുക. പിറകിലെ കീശകളിൽ നിന്ന്​ പഴ്​സ്​, മൊബൈൽ ഫോൺ തുടങ്ങിയ വസ്​തുക്ക​ളെല്ലാം മാറ്റുക.

ദീർഘദൂര യാത്രയിൽ ഇടതടവില്ലാത്ത ഡ്രൈവിങ്​ ആണ്​ പലപ്പോഴും പ്രശ്​നങ്ങൾക്ക്​ കാരണം. അത്​ പിറകുവശത്തെ വേദനക്ക്​ വരെ കാരണമാകുന്നു. ഇത്​ നട്ടെല്ലിന്​ ക്ഷതവുമേൽപ്പിക്കും. അതിനാൽ യാത്രക്കിടയിൽ അൽപ്പനേരം വാഹനം നിർത്തി പുറത്തിറങ്ങി നടക്കുക. ഇത്​ നിങ്ങളുടെ ശരീരത്തിലെ രക്​തചംക്രമണം ശരിയായ നിലയിൽ ആക്കാനും സഹായിക്കും. 

 

ശരീരത്തിന്‍റെ പിറകുവശം വേദനിക്കുന്നവർ ആണെങ്കിൽ യാത്രയിൽ ഐസ്​ ബാഗോ മറ്റ്​ തണുപ്പുള്ള വസ്​തുക്കളോ കരുതുന്നത്​ നന്നായിരിക്കും. ദീർഘദൂര യാത്രകാരണമുണ്ടാകുന്ന ​ വേദന കുറക്കാൻ പരിധിവരെ സഹായിക്കും.

ശരീര പേശികളെ ലളിത വ്യായാമത്തിൽ വ്യാപൃതമാക്കുന്നത്​ വേദന കുറക്കാൻ സഹായിക്കും. ശരീരം ലഘുവായി ചൂടുപിടിപ്പിക്കാനുള്ള പാഡ്​ പോലുള്ള വസ്​തുക്കളുടെ സഹായത്തോടെയാകുമ്പോള്‍ കൂടുതൽ ഫലപ്രദമാകും. യോഗ പരിശീലിക്കുന്നതും ബാക്ക്​ പെയിൻ സംഹാരിയാണ്​.

പുറം വേദനക്ക്​ പ്രധാനകാരണമായി പറയുന്നത്​ ശരീരത്തിന്‍റെ നടുവിലേക്ക്​ നൽകുന്ന സമ്മർദമാണ്​. കഴിവതും പിറകോട്ട്​ ഇരിക്കുകയും നട്ടെല്ലി​ന്‍റെ സ്വാഭാവികമായ രൂപഘടനക്ക്​ അനുഗുണമായ രീതിയിലേക്ക്​ ഇരുത്തം മാറ്റുകയും ചെയ്യുക. ചില കാറുകളിൽ ഇത്തരത്തിൽ സീറ്റുകൾ വരെ രൂപകൽപ്പന ചെയ്​തത്​ കാണാം.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

കിടിലൻ സുരക്ഷ, ഈ എസ്‌യുവിയുടെ വില 5.61 ലക്ഷം
പുതിയ ബ്രെസയുടെ രഹസ്യം വെളിപ്പെടുത്തുന്ന ചിത്രങ്ങൾ പുറത്ത്