കെഎസ്ആര്‍ടിസിയുടെ അമിതവേഗം നേരില്‍ക്കണ്ട എംവിഐ ചെയ്തത്

Published : Dec 04, 2018, 04:12 PM IST
കെഎസ്ആര്‍ടിസിയുടെ അമിതവേഗം നേരില്‍ക്കണ്ട എംവിഐ ചെയ്തത്

Synopsis

കെഎസ്ആര്‍ടിസി ബസ് അമിത വേഗതയില്‍ അശ്രദ്ധമായി വാഹനങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്നത് നേരിട്ടു കണ്ട മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥന്‍ ഡ്രൈവര്‍മാര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ നല്‍കിയതായി റിപ്പോര്‍ട്ട്. 

കെഎസ്ആര്‍ടിസി ബസ് അമിത വേഗതയില്‍ അശ്രദ്ധമായി വാഹനങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്നത് നേരിട്ടു കണ്ട മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥന്‍ ഡ്രൈവര്‍മാര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ നല്‍കിയതായി റിപ്പോര്‍ട്ട്. 

കണ്ണൂര്‍- കാസരോ‍കോട് ദേശീയപാതയിലാണ് സംഭവം. കാഞ്ഞങ്ങാട് മോട്ടോര്‍വാഹന ഇന്‍സ്‌പെക്ടറാണ് അമിതവേഗം നേരില്‍ക്കണ്ടത്. കണ്ണൂരില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്കു പോകുകയായിരുന്ന ബസിലെ ഡ്രൈവര്‍ക്കും കാസര്‍കോട്ടുനിന്ന് കണ്ണൂര്‍ ഭാഗത്തേക്കു പോകുകയായിരുന്ന ബസിലെ ഡ്രൈവര്‍ക്കുമെതിരെയാണ് നടപടിക്കു ശുപാര്‍ശ. ഇവരുടെ പേരില്‍ കേസെടുത്ത് ലൈസന്‍സ് റദ്ദുചെയ്യാനാണ് ശുപാര്‍ശ.

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ അറിയാം
വില 6.25 ലക്ഷം, മൈലേജ് 31 കിലോമീറ്റർ; എതിരാളികൾ ഈ ജനപ്രിയനേക്കാൾ ബഹുദൂരം പിന്നിൽ!