ആ ഐതിഹാസിക വാഹനം സ്വന്തമാക്കി ജാലിയന്‍ കണാരന്‍!

By Web TeamFirst Published Jan 1, 2019, 2:29 PM IST
Highlights

ഹരീഷ് കണാരന്‍ അഥവാ ജാലിയന്‍ കണാരന്‍ എന്ന പേര് കേള്‍ക്കാത്ത മലയാളികള്‍ കുറവായിരിക്കും. ജാലിയന്‍ കണാരന്‍ കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയ ഹാസ്യതാരമായി മാറിയ നടനാണ് ഹരീഷ് പെരുമണ്ണ. ഇപ്പോഴിതാ ഐക്കണിക്ക് അമേരിക്കന്‍ വാഹനബ്രാന്‍ഡായ ജീപ്പിന്‍റെ കോംപസ് എസ്.യു.വി ഹരീഷ് സ്വന്തമാക്കിയതാണ് വാഹന ലോകത്തെയും സിനിമാ ലോകത്തെയും പുതിയ വാര്‍ത്ത.  

ഹരീഷ് കണാരന്‍ അഥവാ ജാലിയന്‍ കണാരന്‍ എന്ന പേര് കേള്‍ക്കാത്ത മലയാളികള്‍ കുറവായിരിക്കും. ജാലിയന്‍ കണാരന്‍ കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയ ഹാസ്യതാരമായി മാറിയ നടനാണ് ഹരീഷ് പെരുമണ്ണ. ഇപ്പോഴിതാ ഐക്കണിക്ക് അമേരിക്കന്‍ വാഹനബ്രാന്‍ഡായ ജീപ്പിന്‍റെ കോംപസ് എസ്.യു.വി ഹരീഷ് സ്വന്തമാക്കിയതാണ് വാഹന ലോകത്തെയും സിനിമാ ലോകത്തെയും പുതിയ വാര്‍ത്ത.  കോംപസിന്റെ ലിമിറ്റഡ് പതിപ്പാണ് ഹരീഷ് സ്വന്തമാക്കിയത്. മാരുതി സുസുക്കി സെന്‍, ഫോക്‌സ് വാഗണ്‍ പോളോ എന്നീ മോഡലുകളാണ് നേരത്തെ ഹരീഷിന്റെ കൈവശമുണ്ടായിരുന്നത്. 

മലയാള സിനിമ ലോകത്തെ ഇഷ്ട എസ് യു വിയായി മാറുകയാണ് ജീപ്പ് കോംപസ്. താരങ്ങളായ ഉണ്ണിമുകുന്ദന്‍, പ്രയാഗ മാർട്ടിന്‍, ശ്രീനിവാസന്‍, ബിജുക്കുട്ടന്‍, നിർമാതാവ് ആന്‍റണി പെരുമ്പാവൂര്‍, സംവിധായകനായ മിഥുൻ മാനുവല്‍ തുടങ്ങിയവരും നേരത്തെ ജീപ്പ് കോംപസ് സ്വന്തമാക്കിയിരുന്നു. 

ഏറ്റവും വില കുറഞ്ഞ ജീപ്പ് മോഡലെന്ന പ്രത്യേകതയോടെ 2017 ജൂലൈ 31നാണ് കോംപസ് ഇന്ത്യയിലെത്തിയത്. പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍, 1.4 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുകളാണ് വാഹനത്തിന്‍റെ ഹൃദയം. 3750 ആര്‍പിഎമ്മില്‍ 173 പിഎസ് കരുത്തും 1750 മുതല്‍ 2500 വരെ ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കും ഡീസല്‍ എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കുമ്പോള്‍ 162 എച്ച് പി വരെ കരുത്തും 250 എന്‍ എം വരെ ടോര്‍ക്കും പെട്രോള്‍ എന്‍ജിന്‍ സൃഷ്‍ടിക്കും.  6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍. ഡീസല്‍ എന്‍ജിനു ലീറ്ററിന് 17.1 കീമിയും പെട്രോളിനു 17.1 കിലോമീറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.  എബിഎസ്, എയര്‍ബാഗ്, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, ടിസിഎസ് തുടങ്ങി ഇരുപതോളം സുരക്ഷാസന്നാഹങ്ങളും വാഹനത്തിനുണ്ട്.  കേരളത്തില്‍ 15.47 ലക്ഷം രൂപ മുതലാണ് കോംപസിന്റെ എക്‌സ്‌ഷോറൂം വില. 

രാജ്യത്തെ വിവിധ ഓട്ടോമൊബൈൽ മാസികകളും സൈറ്റുകളും നല്‍കിയ നിരവധി പുരസ്കാരങ്ങളും ഇതുവരെ കോംപസിനെ തേടി എത്തിയിട്ടുണ്ട്. 2017ല്‍ പുറത്തിറങ്ങിയ ഏറ്റവും മികച്ച വാഹനം എന്ന പുരസ്കാരം ഏഴ് എണ്ണം ലഭിച്ചപ്പോൾ ഏറ്റവും മികച്ച എസ് യു വി എന്ന പുരസ്കാരം 19 എണ്ണമാണ് ലഭിച്ചത്.

click me!