അംബാനി പുത്രന്മാരുടെ സുരക്ഷയ്ക്ക് 16 കോടിയുടെ വാഹനങ്ങൾ!

By Web TeamFirst Published Jan 19, 2019, 12:07 PM IST
Highlights

കോടികള്‍ വിലയുള്ള വാഹന നിരയുമായി  മുകേഷ്​ അംബാനിയുടെ പുത്രന്മാര്‍ മുംബൈയിലുടെ സഞ്ചരിക്കുന്നതിന്‍റെ  വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്ർ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. കഴിഞ്ഞ മാസം യൂ ടൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.  

ഇസെഡ്​ കാറ്റഗറി സുരക്ഷയുള്ള വ്യവസായ പ്രമുഖനാണ് റിലയൻസ്​ ഇൻഡസ്​ട്രീസ്​ ചെയർമാൻ മുകേഷ് അംബാനി. സഞ്ചരിക്കാന്‍ മാത്രമല്ല, അംബാനിക്കും കുടുംബത്തിനും അകമ്പടി പോകാനും കോടികൾ വിലയുള്ള ആഡംബര വാഹനങ്ങളാണുള്ളത്​. 

കോടികള്‍ വിലയുള്ള വാഹന നിരയുമായി  മുകേഷ്​ അംബാനിയുടെ പുത്രന്മാര്‍ മുംബൈയിലുടെ സഞ്ചരിക്കുന്നതിന്‍റെ  വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. കഴിഞ്ഞ മാസം യൂ ടൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.  

3.6 കോടി രൂപ വില വരുന്ന രണ്ട്​ ബെന്‍റലി ബെന്‍റഗിലാണ്​ അംബാനി പുത്രന്മാരായ ആകാശിന്‍റെയും അനന്തിന്‍റെയും സഞ്ചാരം. ഇവർക്ക്​ അകമ്പടി സേവിക്കാന്‍ മാത്രം നാല്​ റേഞ്ച്​ റോവർ ഡിസ്​കവറി, ഒരു റേഞ്ച്​ റോവർ, ആറ്​ ഫോഡ്​ എൻഡവറുകള്‍, മൂന്ന്​ റേഞ്ച്​ റോവർ സ്​പോർട്ട്, രണ്ട്​ ബി.എം.ഡബ്ല്യു എക്​സ്​ 5 എന്നിവയുമുണ്ട്​. ഇതിലെ എല്ലാ വാഹനങ്ങളുടെ എക്​സ്​ ഷോറും വില മാത്രം കൂട്ടിയാൽ അംബാനിയുടെ മക്കൾ സഞ്ചരിച്ച വാഹന വ്യൂഹത്തി​​​​ന്‍റെ ആകെ വില ഏകദേശം 16.55 കോടിയോളം വരുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. 

ഇവയ്ക്കു പുറമേ നിരവധി ആഡംബര വാഹനങ്ങളാല്‍ സമ്പന്നമാണ് മുകേഷ് അംബാനിയുടെ ഗാരേജ്. മെഴ്​സിഡെസ്​ മേയ്​ബാച്ച്​, ആസ്​റ്റൺ മാർട്ട്​ റാപ്പിഡ്​, റോൾസ്​ റോയ്​സ്​ ഫാൻറം, ബെന്‍റലി ബെന്‍റഗ തുടങ്ങി ആഡംബര കാറുകളുടെ ഒരു നീണ്ട നിര തന്നെ അംബാനിക്ക്​ സ്വന്തമായുണ്ട്​.  ഇതിൽ ബെന്‍റലി ബെന്‍റഗ കാറുകൾക്ക്​ മാത്രം 7.6 കോടി രൂപയാണ്​ വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

click me!