ബിഎസ് 6 അംഗീകാരം നേടി ടാറ്റയുടെ സിഎൻജി എഞ്ചിന്‍

By Web TeamFirst Published Jan 19, 2019, 9:52 AM IST
Highlights

ടാറ്റാ മോട്ടോഴ്‍സ് വികസിപ്പിച്ച  3.8 എൻഎ എസ്‍ജിഐ സിഎൻജി എഞ്ചിന് ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ  ബിഎസ് 6 അംഗീകാരം.  Tata CNG engine

മുംബൈ: ടാറ്റാ മോട്ടോഴ്‍സ് വികസിപ്പിച്ച  3.8 എൻഎ എസ്‍ജിഐ സിഎൻജി എഞ്ചിന് ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ  ബിഎസ് 6 അംഗീകാരം. വാണിജ്യ വാഹനങ്ങൾക്കായുള്ള സിഎൻജി എഞ്ചിന് ഇതാദ്യമായാണ് ബിഎസ് 6 അംഗീകാരം ലഭിക്കുന്നത്. സർക്കാർ മാനദണ്ഡപ്രകാരമുള്ള വാതക ബഹിർഗമനം, ഓൺ ബോർഡ് ഡയഗനോസ്റ്റിക്സ് (ഒബിഡി)  എന്നിവയും ഈ സർട്ടിഫിക്കറ്റിൽ ഉൾപ്പെടുന്നുണ്ട്.  

ബിഎസ് 6 എഞ്ചിൻ എന്ന നാഴികക്കല്ല് ടാറ്റാ മോട്ടോഴ്സ് കൈവരിച്ചിരിക്കുകയാണെന്ന് ടാററാ മോട്ടോഴ്സ് ചീഫ് ടെക്നോളജി ഓഫീസർ രാജേന്ദ്ര പേട്ക്കർ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഉപഭോക്താക്കൾക്ക് പരിസ്ഥിതി സൗഹൃദ വാണിജ്യ വാഹനം ലഭ്യമാക്കാനും സാമ്പത്തികമായി അവർക്ക് നേട്ടം ലഭ്യമാക്കാനും ടാറ്റാ മോട്ടോഴ്സ് കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും 
പുതിയ നേട്ടത്തിന്റെ പശ്ചാത്തലത്തിൽ പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

3.8 എൻഎ എസ്‍ജിഐ സിഎൻജി എഞ്ചിൻ  ഒരു ടർബോ ചാർജറിന്‍റെ ആവശ്യം ഇല്ല. 2500 ആർപിഎമ്മിൽ 85 പിഎസ് പരമാവധി ശക്തിയും 2500 ആർപിഎമ്മിൽ 285 എൻ എം ടോർക്കും ഉൽപാദിപ്പിക്കാൻ ഈ എഞ്ചിന് സാധിക്കും. ഗ്യാസ് ഇഞ്ചക്ഷൻ സാങ്കേതിക വിദ്യയും ഈ എഞ്ചിനിലുണ്ട്.

നിലവിലുള്ള ബിഎസ്4 പതിപ്പുകളിൽ പെട്ട 407,709,909 ട്രക്കുകൾ, 4 ടൺ മുതൽ 9 ടൺ വരെയുള്ള ജിവിഡബ്ല്യു ബസുകൾ എന്നിവക്കാണ്  3.8 എൻഎ എസ്ജിഐ സിഎൻജി എഞ്ചിനുകൾ ഉപയോഗിക്കുക. വിപണിയിൽ മികച്ച രീതിയിൽ വിറ്റു പോകുന്ന മോഡലുകളാണിത്.

2020 ഏപ്രിൽ 1 മുതലാണ് ബിഎസ് 6 മാനദണ്ഡങ്ങൾ രാജ്യത്ത്  നിലവിൽ വരുന്നത്.  ബിഎസ് 4 ൽ നിന്നും ബിഎസ് 6ലേക്ക് മാറുക എന്നത് വലിയ സാങ്കേതിക വിദ്യകൾ ആവശ്യമുള്ള നടപടിക്രമം ആണ്. കൂടാതെ ധാരാളം മുടക്കുമുതലും വേണം. എന്നാൽ ഇതെല്ലാം മറികടന്ന് ഏറ്റവും മികച്ച ബിഎസ് 6 എഞ്ചിനുകൾ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ടാറ്റാ മോട്ടോഴ്‍സ്. 

click me!