ലെയ്‌ലാന്‍ഡ് ബസുകളും ഇലക്ട്രിക്കാവുന്നു!

By Web TeamFirst Published Sep 9, 2018, 12:11 AM IST
Highlights

രാജ്യത്തെ നിരത്തുകള്‍ മുഴുവന്‍ വൈദ്യുതവാഹനങ്ങളാക്കുക എന്നത് കേന്ദ്ര സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതിയാണ്. ഇതനുസരിച്ച് മിക്ക വാഹന നിര്‍മാതാക്കളും ഇലക്ട്രിക് വാഹനങ്ങളിലേക്കും കൂടി കടന്നിരിക്കുന്നു. ഇപ്പോള്‍ ഇതേ പാതയിലാണ്  ഹെവി വാഹന നിര്‍മാതാക്കളായ അശോക് ലെയ്‌ലാന്‍ഡും. 

കമ്പനിയുടെ എന്നൂരിലെ പ്ലാന്റിലാണ് വൈദ്യുത വാഹനങ്ങള്‍ക്കായുള്ള സംയോജിത സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത്. വൈദ്യുത വാഹനങ്ങള്‍ രൂപകല്പന ചെയ്യുക, വാഹനം നിര്‍മിക്കുക, ഇലക്ട്രിക് കാറുകള്‍ പരീക്ഷിക്കുക തുടങ്ങി എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പ്ലാന്റാണിത്. ലോ ഫ്‌ളോര്‍ സിറ്റി ബസുകളാണ് ഇവിടെ നിര്‍മ്മിക്കുക. ഹിന്ദുജ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള ലെയ്‌ലാന്‍ഡ് കമ്പനിയുടെ പ്രവര്‍ത്തനം എഴുപത് വര്‍ഷം പിന്നിടുന്ന ദിനത്തിലാണ് വൈദ്യുത വാഹനങ്ങള്‍ക്കായുള്ള സൗകര്യത്തിന് കമ്പനി തുടക്കം കുറിച്ചത്.

click me!