ഇഷ്‍ടനമ്പര്‍ സ്വന്തമാക്കിയത് 7 ലക്ഷം മുടക്കി

Published : Oct 23, 2018, 04:53 PM IST
ഇഷ്‍ടനമ്പര്‍ സ്വന്തമാക്കിയത് 7 ലക്ഷം മുടക്കി

Synopsis

തലസ്ഥാനത്തെ വാഹന രജിസ്ട്രേഷന്‍ നമ്പറിലെ പുത്തന്‍ സീരീസായ കെഎല്‍ 01 സിജെ എന്ന നമ്പര്‍ സ്വന്തമാക്കിയത് 7 ലക്ഷം രൂപയ്ക്ക്. തിരുവനന്തപുരം ആര്‍ടി ഓഫീസില്‍ കഴിഞ്ഞദിവസം നടന്ന ലേലത്തില്‍ മൂന്നുപേരാണ് ഈ നമ്പറിനായി മത്സരിച്ച് ലേലം വിളിച്ചത്. 

തിരുവനന്തപുരം: തലസ്ഥാനത്തെ വാഹന രജിസ്ട്രേഷന്‍ നമ്പറിലെ പുത്തന്‍ സീരീസായ കെഎല്‍ 01 സിജെ എന്ന നമ്പര്‍ സ്വന്തമാക്കിയത് 7 ലക്ഷം രൂപയ്ക്ക്. തിരുവനന്തപുരം ആര്‍ടി ഓഫീസില്‍ കഴിഞ്ഞദിവസം നടന്ന ലേലത്തില്‍ മൂന്നുപേരാണ് ഈ നമ്പറിനായി മത്സരിച്ച് ലേലം വിളിച്ചത്. ഒടുവില്‍ കോവളത്തെ ഒരു ഹോട്ടല്‍ ഗ്രൂപ്പാണ് ഈ നമ്പര്‍ സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഒരു ലക്ഷം രൂപയ്ക്കായിരുന്നു ലേലം വിളി തുടങ്ങിയത്. ഒരാള്‍ ഒരു ലക്ഷത്തില്‍ തന്നെ വിളി അവസാവിപ്പിച്ചു. ഒടുവില്‍ 5.5 ലക്ഷത്തില്‍ എത്തിയപ്പോള്‍ മൂന്നാമനും പിന്‍വാങ്ങി. ഒടുവില്‍ 6 ലക്ഷം രൂപയ്ക്ക് ഹോട്ടല്‍ ഗ്രൂപ്പ് ലേലം ഉറപ്പിക്കുകയായിരുന്നു. തങ്ങളുടെ ബിഎംഡബ്ലിയു കൂപ്പറിനു വേണ്ടിയാണ് ഇവര്‍ ഈ നമ്പര്‍ സ്വന്തമാക്കിയത്.
 

PREV
click me!

Recommended Stories

ഇലക്ട്രിക് കാറുകളെ കൈവിട്ട് ലോകം; വാങ്ങിയ പലരും ഇപ്പോൾ പറയുന്നത് ഇങ്ങനെ! പുതിയ ‍ട്രെൻഡിൽ ഞെട്ടി കമ്പനികൾ
കുതിച്ചത് 222 കിലോമീറ്റർ വേഗതയിൽ; അമ്പരപ്പിച്ച് ടാറ്റ സിയറ