പുതുവര്‍ഷത്തില്‍ ബജാജും വില കൂട്ടുന്നു

By Web DeskFirst Published Dec 24, 2016, 9:13 AM IST
Highlights

അടുത്ത മാസം മുതല്‍ വിവിധ മോഡലുകളുടെ വിലയില്‍ 700 മുതല്‍ 1,500 രൂപ വരെയാണു വര്‍ധിക്കുകയെന്നും ബജാജ് ഓട്ടോ അറിയിച്ചു. രാജ്യത്തെ ഇരുചക്രവാഹന നിര്‍മാതാക്കളെല്ലാം അടുത്ത ഏപ്രിലോടെ മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്റ്റേജ് നാല് നിലവാരം കൈവരിക്കാനുള്ള ശ്രമത്തിലാണ് ബജാജ്. കമ്പനിയുടെ ചില മോഡലുകള്‍ ഇപ്പോള്‍ തന്നെ ഭാരത് സ്റ്റേജ് നാല് നിലവാരം കൈവരിച്ചിട്ടുണ്ടെന്നും അടുത്ത മാസം മധ്യത്തോടെ അവശേഷിക്കുന്ന മോഡലുകളെയും ഈ നിലവാരത്തിലെത്തിക്കാനാവുമെന്നാണു പ്രതീക്ഷയെന്നും ബജാജ് ഓട്ടോ പ്രസിഡന്റ് (മോട്ടോര്‍ സൈക്കിള്‍സ്) എറിക് വാസ് പറയുന്നു.

രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മാതാക്കളെല്ലാം പുതുവര്‍ഷത്തില്‍ വാഹന വില വര്‍ധിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഹ്യുണ്ടേയ് മോട്ടോര്‍, ടാറ്റ മോട്ടോഴ്‌സ്, ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍, നിസ്സാന്‍, റെനോ, മെഴ്‌സീഡിസ് ബെന്‍സ്, ഹോണ്ട കാഴ്‌സ് തുടങ്ങിയ നിര്‍മാതാക്കളെല്ലാ വില വര്‍ധന നടപ്പാക്കുമെന്നു വ്യക്തമാക്കി.

ഉല്‍പാദനച്ചെലവാണ് എല്ലാ നിര്‍മ്മാതാക്കളും വില വര്‍ദ്ധനയുടെ കാരണമായി പറയുന്നത്. ഇന്ത്യന്‍ കാര്‍ വിപണിയെ നയിക്കുന്ന മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഇതു വരെ വില വര്‍ധന പ്രഖ്യാപിച്ചിട്ടില്ല.

 

click me!