മരണപ്പാച്ചിലിനൊടുവില്‍ കാറിന്‍റെ ടയര്‍ പൊട്ടിത്തെറിച്ചു; പിന്നെ സംഭവിച്ചത്!

Published : Nov 12, 2018, 06:18 PM IST
മരണപ്പാച്ചിലിനൊടുവില്‍ കാറിന്‍റെ ടയര്‍ പൊട്ടിത്തെറിച്ചു; പിന്നെ സംഭവിച്ചത്!

Synopsis

ബൈക്കുകളും കാറുകളും ഓട്ടോ റിക്ഷയും ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ അമിതവേഗത്തില്‍ പാഞ്ഞ കാറിന്‍റെ ടയര്‍ ഒടുവില്‍ പൊട്ടിത്തെറിച്ചു. ഏറെ നേരം കാറിനെ പിന്തുടര്‍ന്ന നാട്ടുകാര്‍ വാഹനം അടിച്ചു തകര്‍ത്തു

വിഴിഞ്ഞം: ബൈക്കുകളും കാറുകളും ഓട്ടോ റിക്ഷയും ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ അമിതവേഗത്തില്‍ പാഞ്ഞ കാറിന്‍റെ ടയര്‍ ഒടുവില്‍ പൊട്ടിത്തെറിച്ചു. ഏറെ നേരം കാറിനെ പിന്തുടര്‍ന്ന നാട്ടുകാര്‍ വാഹനം അടിച്ചു തകര്‍ത്തു.  തിരുവനന്തപുരം വിഴിഞ്ഞത്താണ് കഴിഞ്ഞ ദിവസം രാത്രിയില്‍ സിനിമാ സ്റ്റൈല്‍ സംഭവങ്ങള്‍ അരങ്ങേറിയത്.

ഞായറാഴ്ച രാവിലെ മുതല്‍ ഈ കാറില്‍ കറങ്ങുന്ന സംഘം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് രാത്രി എട്ടരയോടെ വിഴിഞ്ഞം മുക്കോല ജംഗ്ഷനിലാണ് അപകടപരമ്പര നടന്നത്. 

അമിതവേഗത്തിലോടിയ കാര്‍ ബൈക്കുകളും ഓട്ടോയും ഇടിച്ചുതകര്‍ത്തു. വിഴിഞ്ഞം തിയേറ്റര്‍ ജങ്ഷനില്‍ ഓട്ടോയെ ഇടിച്ചുതെറിപ്പിച്ച ശേഷം നിര്‍ത്താതെ ഓടിച്ചുപോയി. ഇതോടെ നാട്ടുകാര്‍ വാഹനത്തെ പിന്തുടരാന്‍ തുടങ്ങി. പോകുന്നവഴിയെല്ലാം വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചായിരുന്നു കാറിന്‍റെ പാച്ചില്‍. തെന്നൂര്‍ക്കോണത്തു വച്ച് ബൈക്കുകളെ ഇടിച്ചിട്ടു. പിന്നെയും പാഞ്ഞ കാറിന്‍റെ മുന്‍വശത്തെ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതു വകവയ്ക്കാതെ തുടര്‍ന്നും ഓടിച്ചുപോയ വാഹനത്തെ മുക്കോല ജങ്ഷനില്‍വച്ചാണ് നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തിയത്. 

തുടര്‍ന്ന് ക്ഷുഭിതരായ ജനക്കൂട്ടം വാഹനം അടിച്ചുതകര്‍ക്കുകയും കാറിലുണ്ടായിരുന്ന മൂന്നുപേരെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. കാറിന്‍റെ മരണപ്പാച്ചിലിനിടയില്‍ ഒരു സ്ത്രീക്ക് പരിക്കു പറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്. 

PREV
click me!

Recommended Stories

സുരക്ഷയിൽ ഒരു സ്റ്റാർ മാത്രം നേടി ഇന്ത്യൻ നിർമ്മിത സുസുക്കി ഫ്രോങ്ക്‌സ്
എസ്‌യുവി പോരാട്ടം: ടാറ്റ നെക്‌സോണിനെ വീണ്ടും മറികടന്ന് ഹ്യുണ്ടായി ക്രെറ്റ