എല്ലാ കാറുകളിലും എയര്‍ബാഗും പാര്‍ക്കിംഗ് സെന്‍സറും നിര്‍ബന്ധമാക്കുന്നു

Published : Oct 29, 2017, 09:52 PM ISTUpdated : Oct 04, 2018, 04:50 PM IST
എല്ലാ കാറുകളിലും എയര്‍ബാഗും പാര്‍ക്കിംഗ് സെന്‍സറും നിര്‍ബന്ധമാക്കുന്നു

Synopsis

ദില്ലി: ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന എല്ലാ കാറുകളിലും എയര്‍ ബാഗ്, പാര്‍ക്കിംഗ് സെന്‍സര്‍ ഉള്‍പ്പെടെയുള്ള സുരക്ഷ സംവിധാനങ്ങള്‍ നിര്‍ബന്ധമാക്കും. 2019 ജൂലൈ ഒന്നുമുതല്‍ പുതിയ നിയമം നിലവില്‍ വരും. സീറ്റ് ബെല്‍റ്റ് ഓര്‍മ്മപ്പെടുത്തുന്ന അലാമുകള്‍, 80 കിമിക്ക് മുകളില്‍ വേഗത കൂടിയാല്‍ മുന്നറിയിപ്പ് സംവിധാനം തുടങ്ങിയവയും കാറുകളിലുണ്ടാകണം. 

കേന്ദ്ര ഉപരിതല- ഗതാഗത മന്ത്രാലയം ഇതിനകം അനുമതി നല്‍കിയ പുതിയ നിയമം ഔദ്യോഗികമായി ഉടന്‍ പ്രഖ്യാപിക്കും. നിലവില്‍ മികച്ച ഫീച്ചറുകളുള്ള വിലകൂടിയ വാഹനങ്ങളില്‍ മാത്രമാണ് ഇത്തരം സുരക്ഷ സംവിധാനങ്ങള്‍ ലഭ്യമാകുന്നത്. 2016ല്‍ രേഖപ്പെടുത്തിയ 1.15 ലക്ഷം അപകടമരണങ്ങളില്‍ 74,000ത്തോളം പേര്‍ മരിച്ചത് അമിതവേഗത മൂലമാണ്.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ക്രാഷ് ടെസ്റ്റിൽ തകർന്ന് തരിപ്പണമായി കിയ സോണറ്റ്; കിട്ടിയത് ഒരൊറ്റ സ്റ്റാർ മാത്രം!
സ്കോഡയുടെ വമ്പൻ ഓഫറുകൾ: ഈ കാറുകൾക്ക് വൻ വിലക്കിഴിവ്