
45 ലക്ഷം രൂപ വിലവരുന്ന എസ് 60 ക്രോസ് കൺട്രി ആഡംബരക്കാര്‍ കുട്ടികൾക്ക് ചിത്രം വരച്ച് കളിക്കാൻ നല്‍കി കൊച്ചിയിലെ വോൾവോ അധികൃതർ. ചിൽഡ്രൻസ് ബിനാലെ എന്നുപേരിട്ട പരിപാടിക്കായാണ് കാര്‍ നല്‍കിയത്.
കുട്ടികളിലെ ഭാവനശേഷി വളർത്തുന്നതിനാണ് ചിൽഡ്രൻസ് ബിനാലെ പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് വോൾവോ അധികൃതർ വ്യക്തമാക്കി. പരിപാടിയില്‍ 18 കുട്ടികൾ പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മായ്ച്ചു കളയാൻ കഴിയുന്ന ഛായമായിരുന്നു കുട്ടികൾക്ക് വരച്ചു കളിക്കാൻ നൽകിയത്. ഛായം പൂശിയ ഈ കാറാണ് ഇപ്പോൾ കൊച്ചി വോൾവോ ഷോറൂമിൽ ഡെമോ ആയി ഉപയോഗിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.