ചീറിപ്പായുന്ന കാറിന്‍റെ മുകളിലിരുന്ന് പെണ്‍കുട്ടി ഹോം വര്‍ക്ക് ചെയ്തു;പിന്നെ സംഭവിച്ചത്

By Web DeskFirst Published May 26, 2018, 11:42 PM IST
Highlights
  • ചീറിപ്പായുന്ന കാറിന്‍റെ മുകളിലിരുന്ന് പെണ്‍കുട്ടി ഹോം വര്‍ക്ക് ചെയ്തു
  • പിന്നെ സംഭവിച്ചത്
  • വീഡിയോ

തിരക്കേറിയ നഗരത്തിലൂടെ ചീറിപ്പായുന്ന കാറിന്റെ ജനാലയില്‍ കയറിയിരുന്ന് കാറിന്റെ മുകളില്‍ ബുക്ക് വച്ച് ഹോംവര്‍ക്കു ചെയ്യുന്ന പെണ്‍കുട്ടിയുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. മധ്യ ചൈനയിലെ ഹെനന്‍ പ്രവശ്യയിലാണ് സംഭവം.

തലനാരിഴയ്ക്കാണ് കുട്ടി അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. പിതാവിന്‍റൊപ്പം കാറില്‍ സഞ്ചരിക്കുന്നതിനിടയിലായിരുന്നു കുട്ടിയുടെ ഈ അഭ്യാസപ്രകടനം. പിന്നാലെ ഉണ്ടായിരുന്ന യാത്രക്കാരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കാറിന്‍റെ വിന്‍ഡോയിലിരുന്ന് എഴുതുന്ന പെണ്‍കുട്ടിയെ വീഡിയോയില്‍ വ്യക്തമാണ്. വീഡിയോ വൈറലായതോടെ കുട്ടിയുടെ പിതാവിന്റെ ലൈസന്‍സ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ സംഭവം ആദ്യം ശ്രദ്ധയില്‍ പെട്ടില്ലെന്നും പിന്നീടു കണ്ടപ്പോള്‍ വാഹനം നിര്‍ത്തി കുട്ടിയെ കാറിനുള്ളില്‍ കയറ്റുകയും കുട്ടിയെ ശിക്ഷിച്ചെന്നുമാണ് പിതാവ് പറയുന്നത്.

click me!