ഫോൺ വിളിച്ചു സൈക്കിളോടിച്ചതിനു 20000 രൂപ പിഴ!

By Web TeamFirst Published Oct 16, 2018, 4:55 PM IST
Highlights

മൊബൈല്‍ ഫോൺ വിളിച്ചു സൈക്കിളോടിച്ചതിനു 20000 രൂപ പിഴ ചുമത്തി

ലൈസൻസില്ലാതെ സൈക്കിള്‍ ഓടിച്ചു എന്നു പറഞ്ഞ് കേരള പൊലീസ് സൈക്കിള്‍ യാത്രികന് 500 രൂപ പിഴ ചുമത്തിയത് അടുത്തകാലത്താണ്. ആ കൗതുക വാര്‍ത്തയ്ക്ക് പിറകെ ഇതാ അല്‍പ്പം ഗൗരവമുള്ള മറ്റൊരു വാര്‍ത്ത. മൊബൈല്‍ ഫോൺ വിളിച്ചു സൈക്കിളോടിച്ചതിനു 20000 രൂപ പിഴ ചുമത്തിയ വാര്‍ത്തയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

ഓസ്ട്രേലിയയിലെ ക്യൂൻസ്‌ലാൻഡിലാണ് സംഭവം. സൈക്കിൾ ഓടിക്കവെ ഫോൺ വിളിച്ച യുവാവിനാണ് പൊലീസ് ഫൈന്‍ ഇട്ടു കൊടുത്തത്. ഏകദേശം 391 ഓസ്ട്രേലിയൻ ഡോളറാണ് പിഴയായി ലഭിച്ചത്. സൈക്കിളോ, ബൈക്കോ ഇനി കുതിരയോ ആയാൽ പോലും, റോഡിൽ ശ്രദ്ധിക്കാതെ ഉപയോഗിക്കുന്നത് മോട്ടർവെഹിക്കിൾ ആക്റ്റ് പ്രകാരം കുറ്റകരമാണെന്നാണ് പൊലീസ് പറയുന്നത്. യുവാവിന്‍റെ നടപടി സ്വന്തം ജീവന് മാത്രമല്ല മറ്റുള്ളർക്കും ഇത് അപകടങ്ങൾ സൃഷ്ടിക്കുമെന്നും അതുകൊണ്ടാണ് യുവാവിന് പിഴ ശിക്ഷ വിധിച്ചതെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.
 

click me!