പുതിയ ടൂർ പാക്കേജുമായി എറണാകുളം ഡിടിപിസി

Published : Nov 16, 2018, 11:18 PM IST
പുതിയ ടൂർ പാക്കേജുമായി എറണാകുളം ഡിടിപിസി

Synopsis

എറണാകുളം ഡിടിപിസിയുടെ പുതിയ മധുര രാമേശ്വരം ധനുഷ്കോടി ടൂർ പാക്കേജ് 23ന് ആരംഭിക്കും.

കൊച്ചി:  എറണാകുളം ഡിടിപിസിയുടെ പുതിയ മധുര രാമേശ്വരം ധനുഷ്കോടി ടൂർ പാക്കേജ് 23ന് ആരംഭിക്കും. രണ്ടു ദിവസത്തേതാണ് ടൂർ പാക്കേജ്. മധുര മീനാക്ഷി ക്ഷേത്രം, പാമ്പൻ പാലം, അബ്ദുൾ കലാം മെമ്മോറിയൽ, രാമനാഥ സ്വാമി ക്ഷേത്രം, ധനുഷ്കോടി തുടങ്ങിയവ സന്ദർശിക്കും. 

രാമേശ്വരം  ക്ഷേത്രത്തിൽ തീർത്ഥ ജല സ്നാനത്തിനും ക്ഷേത്ര ദർശനത്തിനു ശേഷം താമസ സൗകര്യവും ഉണ്ടായിരിക്കും. ഗൈഡിന്റെ സേവനം, എസി പുഷ്ബാക്ക് വാഹനം, മിനറൽ വാട്ടർ,സ്നാക്സ്, താമസം, ഭക്ഷണം എന്നിവ പാക്കേജിലുണ്ട്. എറണാകുളത്തു നിന്നു വെളളിയാഴ്ച വൈകിട്ട്  പുറപ്പെട്ടു ഞായറാഴ്ച വൈകിട്ട് മടങ്ങിയെത്തും. ഒരാൾക്കു ജിഎസ്ടി അടക്കം 4199 രൂപയാണ് നിരക്ക്. 

PREV
click me!

Recommended Stories

യാത്രികർക്ക് സന്തോഷവാർത്ത! ഇനി ട്രെയിൻ പുറപ്പെടുന്നതിന് 10 മണിക്കൂർ മുമ്പ് റിസർവേഷൻ ചാർട്ട് റെഡിയാകും!
ഹൃദയത്തിൽ നന്മയുള്ളവർ രാജ്യാതിർത്തികൾക്കപ്പുറത്തും നനവ് പടർത്തും; ആഫ്രിക്കയിൽ കിണർ കുഴിച്ചുനൽകുന്ന ഒരു 'മലപ്പൊറത്തുകാരൻ്റെ' കഥ