ഡാറ്റസണ്‍ ഗോ, ഗോ പ്ലസ് കാറുകളുടെ മുന്‍കൂര്‍ ബുക്കിങ്ങ് ആരംഭിച്ചു

Published : Oct 02, 2018, 06:20 PM IST
ഡാറ്റസണ്‍ ഗോ, ഗോ പ്ലസ് കാറുകളുടെ മുന്‍കൂര്‍ ബുക്കിങ്ങ് ആരംഭിച്ചു

Synopsis

യുവാക്കളായ ഉപഭോക്താക്കള്‍ പുതിയ കാറിനായി കാത്തിരിക്കുകയാണെന്നു നിസാന്‍ മോട്ടോഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കൊമേഴ്‌സ്യല്‍ സെയില്‍സ് ഡയറക്ടര്‍ ഹര്‍ദ്ദീപ് സിംഗ് ബ്രാര്‍ പറഞ്ഞു. പുതിയ ഗോയും ഗോപ്ലസും മുന്‍നിര രൂപകല്‍പ്പനയില്‍ കൂടുതല്‍ ശക്തിയും പ്രകടനവും ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു

കൊച്ചി: ഡാറ്റ്‌സണ്‍ ഇന്ത്യ തങ്ങളുടെ പുതിയ വാഹനമായ ഡാറ്റസണ്‍ ഗോ, ഗോ പ്ലസ് എന്നിവയുടെ മുന്‍കൂര്‍ ബുക്കിങ്ങ് ആരംഭിച്ചു. ഡാറ്റ്‌സണ്‍ന്റെ അംഗീകൃത ഡീലര്‍മാര്‍ വഴിയാണ് ബുക്കിങ്ങ് നടക്കുക. 11000 രൂപയാണ് ബുക്കിങ്ങ് ചാര്‍ജായി ഈടാക്കുന്നത്. ആമ്പര്‍ ഓറഞ്ച്, സണ്‍സ്്‌റ്റോണ്‍ ബ്രൗണ്‍ എന്നീ പുതിയ നിറങ്ങളിലാണ് കാറുകള്‍ നിരത്തിലിറങ്ങുക.

തങ്ങളുടെ യുവാക്കളായ ഉപഭോക്താക്കള്‍ പുതിയ കാറിനായി കാത്തിരിക്കുകയാണെന്നു നിസാന്‍ മോട്ടോഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കൊമേഴ്‌സ്യല്‍ സെയില്‍സ് ഡയറക്ടര്‍ ഹര്‍ദ്ദീപ് സിംഗ് ബ്രാര്‍ പറഞ്ഞു. പുതിയ ഗോയും ഗോപ്ലസും മുന്‍നിര രൂപകല്‍പ്പനയില്‍ കൂടുതല്‍ ശക്തിയും പ്രകടനവും ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. 

PREV
click me!

Recommended Stories

മഹീന്ദ്രയുടെ അടുത്ത നീക്കം: ഥാർ, സ്കോർപിയോ, XUV700 ഉടൻ മാറും
നിഗൂഢമായ ഒരു ടീസറുമായി നിസാൻ; നിസ്മോ എന്ന രഹസ്യം; പുതിയ കൺസെപ്റ്റ് വരുന്നു