ഡീലര്‍മാരുടെ ഡെമോ കാറുകള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി കേരള ഹൈക്കോടതി ഉത്തരവിട്ടു

Published : Aug 27, 2019, 10:59 AM ISTUpdated : Aug 27, 2019, 11:00 AM IST
ഡീലര്‍മാരുടെ ഡെമോ കാറുകള്‍ക്ക് രജിസ്ട്രേഷന്‍  നിര്‍ബന്ധമാക്കി കേരള ഹൈക്കോടതി ഉത്തരവിട്ടു

Synopsis

ടെസ്റ്റ് ഡ്രൈവിന് നല്‍കുന്ന ഡെമോ കാറുകള്‍ ഒരുപാട് കാലം ഓടിച്ച ശേഷം മറിച്ചു വില്‍ക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി ഉത്തരവിട്ടിരുന്നു. ഇതു ചോദ്യം ചെയ്ത് ഡീലര്‍മാരുടെ സംഘടന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

കൊച്ചി: കാര്‍ ഷോറൂമുകളില്‍ ടെസ്റ്റ് ഡ്രൈവിനായി ഉപയോഗിക്കുന്ന ഡെമോ കാറുകള്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു. മോട്ടോര്‍ വാഹനനിയമപ്രകാരം ഇതു നിര്‍ബന്ധമാണെന്നും ഇതു സംബന്ധിച്ച ഉത്തരവില്‍ കോടതി നിരീക്ഷിച്ചു. 

കാര്‍ ഡീലര്‍മാര്‍ ടെസ്റ്റ് ഡ്രൈവിനായി കൊടുക്കുന്ന ഡെമോ കാറുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ട്രാന്‍സ്പോര്‍ട്ട് കമ്മീഷറുടെ ഉത്തരവിനെതിരെ കേരള ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷനും മെഴ്സിഡന്‍സ് ബെന്‍സ് ഡീലറായ രാജശ്രീ മോട്ടോഴ്സും ചേര്‍ന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് അനില്‍ നരേന്ദ്രന്‍റെ സിംഗിള്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 

കാര്‍ വാങ്ങാനും പരിശോധിക്കാനുമായി എത്തുന്ന ഉപഭോക്താകള്‍ക്ക് ടെസ്റ്റ് ഡ്രൈവിനായി നല്‍കുന്ന ഡെമോ കാറുകള്‍ പല ഡീലര്‍മാരും ഒരുപാട് കാലം ഓടിച്ച ശേഷം മറിച്ചു വില്‍ക്കുകയാണെന്നും ഇതു സര്‍ക്കാരിന് നികുതി നഷ്ടം ഉണ്ടാക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഇവയുടെ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവിട്ടത്. 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

25 കിലോമീറ്ററിലധികം മൈലേജുള്ള എസ്‌യുവി, മികച്ച ഡിസൈനും ഫീച്ചറുകളും; കഴിഞ്ഞ 10 വർഷമായി ഇന്ത്യയിൽ തരംഗമായി ബ്രെസ
പുതിയ ക്രെറ്റയുടെ വരവ്; അമ്പരപ്പിക്കും മാറ്റങ്ങൾ