ഡീസലും പെട്രോളും ഇനി വീട്ടിലെത്തും

Published : Jun 23, 2017, 07:41 PM ISTUpdated : Oct 04, 2018, 06:19 PM IST
ഡീസലും പെട്രോളും ഇനി വീട്ടിലെത്തും

Synopsis

പാലും പത്രവും അതിരാവിലെ വീട്ടിലെത്തുന്നതു പോലെ പെട്രോളും ഡീസലും ഇനി നിങ്ങളെ തേടി വീട്ടുപടിക്കലെത്തിയാലോ? കേള്‍ക്കുമ്പോള്‍ അല്‍പ്പം കൗതുകം തോന്നുന്നുണ്ടല്ലേ? എന്നാല്‍ സംഗതി സത്യമാണ്. ബെംഗളൂരുവിലാണ് പുതിയ പദ്ധതി തുടങ്ങിയിരിക്കുന്നത്. എ.എന്‍.ബി ഫ്യുവല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് മൈ പെട്രോള്‍ പമ്പ് എന്ന പേരില്‍ പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നത്.

ആദ്യഘട്ടത്തില്‍ ബെംഗളൂരുവിലെ തിരഞ്ഞെടുത്ത ചില സ്ഥലങ്ങളില്‍ മാത്രമാണ് മൈ പെട്രോള്‍ പമ്പ് സര്‍വ്വീസ് ലഭ്യമാകുക. എസ്എച്ച്ആര്‍ ലേഔട്ട്, കോരമംഗള, ബെല്ലന്തൂര്‍, ബിടിഎം, ബൊമനഹള്ളി എന്നിവടങ്ങിലും 560102, 560103, 560034, 560095, 560076, 560068 എന്നീ പിന്‍കോഡിന്റെ പരിധിയിലുള്ള സ്ഥലങ്ങളിലുമാണ് നിലവില്‍ ഹോം ഡെലിവറി സര്‍വ്വീസ് ലഭിക്കുക. www.mypetrolpump.com എന്ന വെബ്-സൈറ്റ് വഴി ഓണ്‍ലൈനായി ആവശ്യക്കാര്‍ക്ക് ഇന്ധനം ബുക്ക് ചെയ്യാം.

7880504050 എന്ന നമ്പര്‍ വഴിയും ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. അധികം വൈകാതെ കൂടുതല്‍ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച മൊബൈല്‍ ആപ്പൂം കമ്പനി പുറത്തിറക്കും. നിലവില്‍ ഡീസല്‍ മാത്രമാണ് മൈ പെട്രോള്‍ പമ്പ് സര്‍വ്വീസ് വഴി ലഭ്യമാകുക, അടുത്ത ഘട്ടത്തില്‍ പെട്രോളും ഉള്‍പ്പെടുത്തും. 100 100 ലിറ്റര്‍ വരെയുള്ള ഓര്‍ഡറിന് 99 രൂപയാണ് ഡെലിവറി ചാര്‍ജ്. പിന്നീടുള്ള ഓരോ ലിറ്ററിനും ഒരു രൂപ അധികം നല്‍കണം.

ഉപഭോക്താക്കളുടെ ചുറ്റുവട്ടത്തുള്ള അംഗീകൃത ഓയില്‍ കമ്പനി ഡീലര്‍മാരില്‍നിന്നാണ് എ.എന്‍.ബി ഫ്യുവല്‍ പ്രൈവറ്റ് ലിമിറ്റഡ് ഇന്ധം ശേഖരിക്കുക. ഇന്ധനം ചെറിയ വാനില്‍ പ്രത്യേകം സജ്ജീകരിച്ചാണ് ആവശ്യക്കാരുടെ വീട്ടിലെത്തിക്കുക.

പണമായും പിഒഎസ് മെഷീന്‍ വഴിയും ബില്‍ തുക അടയ്ക്കാം. ഓരോ ദിവസവും ആവശ്യക്കാരുടെ പ്രീ-ബുക്കിങ്ങിന് അനുസൃതമായ അളവില്‍ മാത്രമേ ഇന്ധനം ശേഖരിക്കുകയുള്ളുവെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഭാവിയില്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

മഹീന്ദ്രയുടെ അടുത്ത നീക്കം; നിരത്തിലെത്താൻ അഞ്ച് പുത്തൻ താരങ്ങൾ
ബിവൈഡി: 15 ദശലക്ഷം ഇവികൾ; ലോകം കീഴടക്കുന്നുവോ?