നായ ഓടിച്ച വാഹനം കടയിലേയ്ക്ക് ഇടിച്ച് കയറി കനത്ത നഷ്ടം- വീഡിയോ

Web Desk |  
Published : Apr 26, 2018, 09:07 AM ISTUpdated : Jun 08, 2018, 05:50 PM IST
നായ ഓടിച്ച വാഹനം കടയിലേയ്ക്ക് ഇടിച്ച് കയറി കനത്ത നഷ്ടം- വീഡിയോ

Synopsis

നായ ഓടിച്ച മൂച്ചക്ര വാഹനമാണ് നിയന്ത്രണം നഷ്ടപ്പെട്ട് കടയിലേയ്ക്ക് ഇടിച്ച് കയറിയത്

ജിയാങ്സു:നായ ഓടിച്ച വാഹനം കടയിലേയ്ക്ക് ഇടിച്ച് കയറി കനത്ത നഷ്ടം. നായ ഓടിച്ച മൂച്ചക്ര വാഹനമാണ് നിയന്ത്രണം നഷ്ടപ്പെട്ട് കടയിലേയ്ക്ക് ഇടിച്ച് കയറിയത്. കടയില്‍ ആള്‍ത്തിരക്ക് ഒഴിഞ്ഞ നേരമായതിനാല്‍ ആര്‍ക്കും പരിക്കില്ല. കടയിലെ ചില്ലു വാതിലുകളും സീറ്റുകളുമെല്ലാം അപകടത്തില്‍ തകര്‍ന്നു.

ചൈനയിലാണ് സംഭവം. സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. ചൈനയിലെ ജിയാങ്സു പ്രവിശ്യയിലാണ് അപകടം നടക്കുന്നത്. കടയുടെ സമീപത്ത് തന്നെയുള്ള ഒരു വ്യാപാരിയുടേതാണ് അപകടത്തില്‍ പെട്ട വാഹനം. കടയില്‍ നിന്നും സാധനം കയറ്റിയ വാഹനത്തില്‍ നിന്നും വ്യാപാരി പുറത്തിറങ്ങിയ തക്കത്തിന് വളര്‍ത്തു നായ വാഹനത്തില്‍ കയറിയതാണ് അപകടത്തിന് കാരണമായത്. 

വാഹനത്തിനുള്ളില്‍ കയറിയ നായ അബദ്ധത്തില്‍ ആക്സിലറേറ്ററില്‍ കാല്‍ അമര്‍ത്തിയതോടെ വാഹനം മുന്നോട്ട് പോവുകയായിരുന്നു. അമിത വേഗതയിലെത്തിയ വാഹനം കടയിലെ സാധനങ്ങളെല്ലാം ഇടിച്ച് തെറുപ്പിച്ച് നില്‍ക്കുകയായിരുന്നു. കടയിലേയ്ക്ക് ഇരച്ച് കയറിയ വാഹനത്തിന്റെ ഡ്രൈവിങ് സീറ്റില്‍ ആദ്യം ആരെയും കണ്ടില്ലെങ്കിലും പിന്നീടാണ് വണ്ടി ഓടിച്ചത് നായയാണെന്ന് കണ്ടെത്തുന്നത്. 

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ജെൻ സി ട്രാവൽ വേൾഡിലെ പുതിയ വൈറൽ ട്രെൻഡ്; യാത്ര കഴിഞ്ഞു വരുമ്പോൾ ഇനി നിങ്ങൾ ലുക്കിലും സ്മാർട്ടാകും
പുതിയ റെനോ ഡസ്റ്റർ: ഇതിഹാസത്തിന്‍റെ പുനർജന്മം ഡീലർഷിപ്പുകളിൽ