
രണ്ടാം തലമുറ ഹോണ്ട അമേസ് സെഡാന്‍ മെയ് 16 ന് വിപണിയിലെത്തും. അമേസിന്റെ ബുക്കിംഗ് ഹോണ്ട ആരംഭിച്ചു. 21,000 രൂപയാണ് പ്രീബുക്കിംഗ് തുക.
എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ് ബട്ടണ്‍, ഷാര്‍ക്ക് ഫിന്‍ ആന്റീന എന്നിവയാണ് പുത്തന്‍ അമേസിന്റെ പ്രധാന ഫീച്ചറുകള്‍. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ക്ലൈമറ്റ് കണ്‍ട്രോളിനുള്ള ടച്ച് ബട്ടണുകള്‍, സ്റ്റീയറിംഗിലുള്ള കണ്‍ട്രോളുകള്‍ തുടങ്ങിയവ അകത്തളത്തെ വേറിട്ടതാക്കുന്നു.
വലിയ 15 ഇഞ്ച് അലോയ് വീലുകളിലാണ് വാഹനം എത്തുന്നത്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, കീലെസ് എന്‍ട്രി, സെന്‍സറുകളോടുള്ള റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ എന്നിവയും വിശേഷങ്ങളാണ്.
1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് ഹൃദയം. പെട്രോള്‍ എഞ്ചിന്‍ പരമാവധി 88 bhp കരുത്തും 109 Nm ടോര്‍ക്കും സൃഷ്ടിക്കും. ഡീസല്‍ എഞ്ചിന്‍ 100 bhp കരുത്തും 200 Nm ടോര്‍ക്കും സൃഷ്‍ടിക്കും.
അഞ്ചു സ്പീഡ് മാനുവല്‍, ആറു സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളുമുണ്ട്. ഡീസല്‍ സെഡാനില്‍ സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഒരുങ്ങുന്നത് ആദ്യമാണെന്നതും പ്രത്യേകതയാണ്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.