നദിയുടെ മുകളില്‍ കേബിള്‍ കാര്‍ കുടുങ്ങി; യാത്രക്കാരെ സാഹസികമായി രക്ഷപ്പെടുത്തി

By Web DeskFirst Published Jul 31, 2017, 11:19 PM IST
Highlights

ജര്‍മനി: കുത്തിയൊലിക്കുന്ന നദിയുടെ മുകളില്‍ കേബിള്‍ കാറില്‍ കുടുങ്ങിയ സഞ്ചാരികളെ സാഹസികമായി രക്ഷപ്പെടുത്തി. റയിന്‍ നദിക്ക് 40 അടി മുകളിലായി സഞ്ചാരികള്‍ക്കായി നിര്‍മ്മിച്ച കേബിള്‍ കാറിലാണ് 65 ഓളം യാത്രക്കാര്‍ കുടുങ്ങിയത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. 150 ഓളം പേര്‍ വരുന്ന സുരക്ഷാ സംഘമെത്തി കുത്തിയൊലിക്കുന്ന നദിക്കു മുകളില്‍ നിന്നും ഇവരെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ശ്വാസമടക്കിപ്പിടിച്ചാണ് കൊളോണ്‍ നഗരം ക്ഷിയായത്.

മുപ്പതോളം കേബിള്‍ കാറുകളാണ് ഒരുലൈനില്‍ ഓടുന്നത്. ഓട്ടത്തിനിടയില്‍ ഒരു കേബിള്‍ കാര്‍ നിന്ന് പോകുകയായിരുന്നു. ഉടന്‍ തന്നെ മറ്റ് കാറുകള്‍ നിര്‍ത്തിയത് മൂലം വന്‍ അപകടം ഒഴിവായത്.

കാര്‍ നിന്നു പോയതോടെ സ്ത്രീകളും കുട്ടികളുമടക്കം 65 ഓളം പേരാണ് കുത്തിയൊലിക്കുന്ന നദിക്ക് മുകളില്‍പ്പെട്ടു. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കുടുങ്ങിപ്പോയവരെ ബോട്ടുവഴി രക്ഷപ്പെടുത്തുകയായിരുന്നു. കേബിള്‍കാറിന്റെ ചക്രങ്ങള്‍ തകരാറിലായതാണ് അപകട കാരണം.

click me!