
റോഡില്‍ അപകടത്തില്‍പ്പെട്ടു കിടന്ന വാഹനങ്ങള്‍ നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറുന്നതും റോഡില്‍ നിന്നിരുന്ന ട്രക്ക് ഡ്രൈവര്‍ തലനാരിഴക്ക് രക്ഷപ്പെടുന്നതിന്‍റെയും വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം.
അപകടത്തില്‍പ്പെട്ട് തകര്‍ന്ന കാര്‍ കൊണ്ടുപോകുന്നതിനായി എത്തിയ ട്രക്കിന്റെ ഡ്രൈവറാണ് അത്ഭുതകരമായി മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇയാള്‍ വാഹനത്തിന് അടുത്തേക്ക് നടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ മറ്റൊരു കാര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍ പെട്ട കാറിലും അത് നീക്കാന്‍ എത്തിയ ട്രക്കിനും മുകളിലേക്കു പാഞ്ഞുകയറുകയായിരുന്നു. മകളിലേക്ക് ഉയരുന്ന കാര്‍ താഴേക്ക് വീഴുന്നതും വീഡിയോയിലുണ്ട്. മിഷിഗണ്‍ പൊലീസിന്റെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങള്‍ അവര്‍ ട്വീറ്റ് ചെയ്തതോടെയാണ് വൈറലായത്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.