ബാലന്റെ കുങ്ഫു പരീക്ഷണം; കത്തി നശിച്ചത് നാല്‍പ്പത് ബൈക്കുകള്‍

Published : Jan 22, 2018, 06:46 PM ISTUpdated : Oct 05, 2018, 02:18 AM IST
ബാലന്റെ കുങ്ഫു പരീക്ഷണം; കത്തി നശിച്ചത് നാല്‍പ്പത് ബൈക്കുകള്‍

Synopsis

സിനിമയിലെപ്പോലെ കുംങ്ഫു അനുകരിച്ച ബാലന്റെ അശ്രദ്ധ മൂലം കത്തി നശിച്ചത് നാല്‍പ്പത് ഇലക്ട്രോണിക് ബൈക്കുകള്‍. ചൈനയിലെ ഹാന്‍യിന്‍ പ്രവിശ്യയിലാണ് സംഭവം. സിനിമയിലെ സംഘട്ടന രംഗങ്ങളിലെപ്പോലെ മുഷ്ടിചുരുട്ടി വീശുമ്പോള്‍ തീ അണയുന്നത് അനുകരിച്ചപ്പോഴാണ് അപകടം.

ഒരു പാര്‍ക്കിങ് കോംപ്ലക്‌സിനുള്ളില്‍ വച്ചിരിക്കുന്ന ബൈക്കിന്റെ സീറ്റിന് മുകളില്‍ തിരി കത്തിച്ചുവെച്ചായിരുന്നു കുട്ടിയുടെ പരീക്ഷണം. തിരി കത്തിച്ചുവെച്ച കുട്ടി സിനിമയില്‍ കാണിക്കുന്നത് പോലെ അന്തരീക്ഷത്തിലേക്ക് മുഷ്ടി ചുരുട്ടി പായിച്ച് തീയണയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഫലിച്ചില്ല. കുറെ സമയം ഇത് ആവര്‍ത്തിച്ച ബാലന്‍ മടുത്തപ്പോള്‍ തീയണയ്ക്കാതെ മടങ്ങി.

പിന്നീട് തിരിയില്‍ നിന്നുമുള്ള തീയില്‍ ഈ ബൈക്ക് കത്തുകയും അത് അത് മറ്റ് ബൈക്കുകളിലേക്ക് പടരുകയുമായിരുന്നു. ഫയര്‍ഫോഴ്‌സ് അധികൃതര്‍ എത്തിയാണ് തീയണച്ചത്. തിരി കത്തിച്ച് വെച്ചുള്ള ബാലന്റെ പ്രകടനം സിസിടിവിയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് ഈ ബാലനെ കണ്ടെത്തി മാതാപിതാക്കളില്‍ നിന്നും 15,000 ഡോളര്‍ പിഴയീടാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ഫാര്‍മ സപ്ലൈ ചെയിന്‍ ശക്തമാക്കാൻ റീമ ട്രാന്‍സ്‌പോര്‍ട്ടിന് ടാറ്റ മോട്ടോഴ്‌സ് കൊമേഴ്ഷ്യല്‍ വാഹനങ്ങൾ
ആതർ എനർജി ഇൻഷുറൻസ് രംഗത്തേക്ക്; ലക്ഷ്യമെന്ത്?