മദ്യലഹരിയില്‍ വ്യവസായി ഔഡി കാര്‍ മറന്നു; വീട്ടില്‍ പോയത്  ആംബുലന്‍സുമായി!

Published : Dec 18, 2017, 06:06 PM ISTUpdated : Oct 05, 2018, 02:19 AM IST
മദ്യലഹരിയില്‍ വ്യവസായി ഔഡി കാര്‍ മറന്നു; വീട്ടില്‍ പോയത്  ആംബുലന്‍സുമായി!

Synopsis

കള്ളോളം നല്ലൊരു വസ്‍തു ഭൂലോകത്തില്ലെന്നാണ് പണ്ട് കവി പാടിയത്. എന്നാല്‍ എള്ളോളം അതുള്ളില്‍ച്ചെന്നാലുള്ള ഭൂലോകത്തിന്‍റെ അവസ്ഥയെക്കുറിച്ചും പൊല്ലാപ്പുകളെക്കുറിച്ചുമൊക്കെ ഇതേ കവി തന്നെ പാടിയിട്ടുണ്ട്. ഇങ്ങനെ മദ്യലഹരിയില്‍ പരിസരബോധമില്ലാതെ പലതും കാണിച്ചുകൂട്ടുന്നവരുണ്ട്. എന്നാല്‍ ഇവിടൊരു മനുഷ്യന്‍ മദ്യലഹരിയില്‍ കാട്ടിക്കൂട്ടിയത് ഇതുവരെ ആരും ചെയ്തിട്ടില്ലാത്ത വിചിത്രമായ സംഗതിയാണ്. തന്റെ ഔഡി കാറാണെന്ന് കരുതി ആംബുലന്‍സ് ഓടിച്ച് വീട്ടിലേക്ക് പോയി. ചെന്നൈയിലാണ് സംഭവം. 

സംഭവം കേട്ടാല്‍ ആരും ചിരിച്ചു പോകും. ഞായറാഴ്ച രാത്രി ചെന്നൈയിലെ തൗസന്‍ഡ് ലൈറ്റ്സ് ഏരിയയിലെ ആശുപത്രിയില്‍ തന്റെ സുഹൃത്തിനെ കൊണ്ടു വന്നതായിരുന്നു സഥലത്തെ പ്രമുഖ വ്യവസായി. തന്‍റെ ഔഡി കാറിലായിരുന്നു ഇയാള്‍ നിസാര പരിക്കുകളുള്ള സുഹൃത്തിനു ചികിത്സ തേടി എത്തിയത്. സുഹൃത്തിനെ ആശുപത്രിയില്‍ ഇറക്കിയ ശേഷം ഇയാള്‍ തിരിച്ചു വീട്ടിലേക്ക് പുറപ്പെട്ടപ്പോഴായിരുന്നു അബദ്ധം.

മദ്യലഹരിയില്‍ തന്റെ ഔഡി കാറിന് പകരം ആശുപത്രിക്ക് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന മാരുതി ഓംനി ആംബുലന്‍സിലേക്കാണ് ഇയാള്‍ കയറിയത്. തുടര്‍ന്ന് ഇയാള്‍ ആംബുലന്‍സുമായി വീട്ടിലേക്ക് പോകുകയും ചെയ്തു. ആശുപത്രിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള വീട്ടില്‍ എത്തും വരെ ഇയാള്‍ താന്‍ ഓടിക്കുന്നത് തന്റെ ഔഡി കാറല്ലെന്നും ഓംനി ആംബുലന്‍സാണെന്നും തിരിച്ചറിഞ്ഞില്ലെന്നതാണ് രസകരം.

പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ആംബുലന്‍സ് കാണാനില്ലെന്ന കാര്യം ആശുപത്രി അധികൃതര്‍ അറിയുന്നത്. ഉടന്‍ തന്നെ ഇക്കാര്യം പൊലീസിനെ അറിയിച്ചു. ആംബുലന്‍സിനായി പൊലീസ് തിരച്ചില്‍ തുടങ്ങിയതിന് തൊട്ടുപിന്നാലെ കാണാതായ ആംബുലസുമായി വ്യവസായിയുടെ ജീവനക്കാരന്‍ ആശുപത്രിയിലെത്തി. 

മുതലാളിക്ക് ഒരു അബദ്ധം പറ്റിയതാണെന്നും ക്ഷമ ചോദിക്കുന്നതായും ജീവനക്കാരന്‍ പറഞ്ഞു. സംഭവത്തില്‍ ഇതുവരെ കേസെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Electric Vehicles, Newly launched cars in india, Bike Reviews in Malayalam , Car Reviews in Malayalam , തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
പണക്കാരന് മാത്രമല്ല ഇപ്പോൾ സാധാരണക്കാരനും സ്വന്തം! ഇതാ ഈ ന്യൂജെൻ സുരക്ഷാ ഫീച്ചറുള്ള ചില വിലകുറഞ്ഞ കാറുകൾ