
ദുബായ്: റോഡുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് പരിമിതപ്പെടുത്തുന്നത് അടക്കമുള്ള പുതിയ പദ്ധതിയുമായി ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി രംഗത്തു വരുന്നതായി റിപ്പോര്‍ട്ട്.
ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതില്‍ നിന്ന് ചില തസ്തികകളിലുള്ള വിദേശികളെ ഒഴിവാക്കുമെന്നും പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പെര്‍മിറ്റ് നിയന്ത്രിക്കുക, പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ രജിസ്‌ട്രേഷനുള്ള നിരക്ക് കുറയ്ക്കുക, കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ നടപ്പാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഓഫീസ് സമയങ്ങളില്‍ നഗരത്തിലെ റോഡുകളിലെ തിരക്ക് കുറയ്ക്കുകയും പൊതുഗതാഗത സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയുമാണ് ആര്‍.ടി.എ.യുടെ ലക്ഷ്യം. വാഹനത്തില്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ അളവ്, വാഹനം ഒരു വര്‍ഷം ഓടുന്ന ദൂരം, വാഹനത്തിന്റെ എന്‍ജിന്‍ ശേഷി എന്നിവയും ലൈസന്‍സിനുള്ള മാനദണ്ഡങ്ങളായേക്കും. റോഡുകളിലെ തിരക്ക് കുറയ്ക്കാന്‍ സ്‌കൂളുകളുടെയും ഓഫീസുകളുടെയും പ്രവൃത്തി സമയം മാറ്റുന്ന കാര്യവും പരിഗണനയിലുണ്ട്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.