
കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാന്‍ പൊലീസ് സംരക്ഷണയില്‍ പായുകയായിരുന്ന ആംബുലന്‍സ് ഓട്ടോ ഡ്രൈവറുടെ അഭ്യാസപ്രകടനം മൂലം അപകടത്തില്‍പ്പെട്ടത് അടുത്തിടെയാണ്. തിരുവനന്തപുരത്ത് നടന്ന ഈ സംഭവം സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ വന്‍ ചര്‍ച്ചയായി.
എന്നാല്‍ ഇങ്ങനെ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും പുല്ലുവില കൽപ്പിക്കുന്ന ഡ്രൈവര്‍മാരും റൈഡര്‍മാരും ലോകത്തിന്‍റെ എല്ലായിടങ്ങളിലും ഉണ്ടെന്ന് തെളിയിക്കുകയാണ് ഇപ്പോള്‍ പ്രചരിക്കുന്ന ഒരു വീഡിയോ. മത്സരയോട്ടത്തിനിടെ അമിത വേഗത്തിലെത്തിയ ഡ്യൂക്ക് 390 ആംബുലൻസിൽ ഇടിച്ചു മറിയുന്നതാണ് വീഡിയോയില്‍.
നേപ്പാളിലാണ് ഈ സംഭവം നടന്നത്. ഓംനി ആംബുലന്‍സില്‍ ബൈക്ക് ഇടിച്ചു മറിയുന്നതാണ് വീഡിയോ. ബൈക്കിന്റെ പിന്നിൽ ഇരുന്നയാൾ ചിത്രീകരിച്ച വീഡിയോയാണ് വൈറലാകുന്നത്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.