
പൊലീസിന്‍റെ സ്പീഡ് ക്യാമറയെ നോക്കി ഓടിക്കൊണ്ടിരുന്ന വാഹനത്തിലിരുന്ന് അശ്ലീല ആംഗ്യം കാണിച്ച ഡ്രൈവർക്ക് തടവുശിക്ഷ. ഇംഗ്ലണ്ടിലെ നോർത്ത് യോർക്ക് ഷെയറിലാണ് സംഭവം. ഇയാളെ എട്ടുമാസം തടവിനാണ് കോടതി ശിക്ഷിച്ചത്. ഒരു വർഷത്തേക്ക് ഡ്രൈവിംഗ് ലൈസൻസും റദ്ദാക്കിയിട്ടുണ്ട്.
ടിമോത്തി ഹിൽ എന്ന 67 കാരനാണ് ഈ വിരുതന്‍. ഇംഗ്ലണ്ടിലെ ഒരു കമ്പനി ഡയറക്ടറായ ഇയാള്‍ തന്‍റെ റേഞ്ച് റോവറിലിരുന്ന് മൂന്നു തവണയാണ് അശ്ലീല ആംഗ്യകാണിച്ചത്. ഈ ചിത്രവും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
പൊലീസിനെ കബളിപ്പിക്കാനായി ലേസർ ക്യാമറയും ഇയാല്‍ വാഹനത്തില്‍ ഘടിപ്പിച്ചുവെന്നും പൊലീസ് ആരോപിക്കുന്നു. വാഹനത്തിൽ ലേസർ ജാമറുണ്ടെന്നു മനസിലാക്കിയ പൊലീസ് പരിശോധനയ്ക്ക് സമീപിച്ചെങ്കിലും ജാമർ ഇയാള്‍ പുഴയിലേക്ക് വലിച്ചെറിഞ്ഞതായും പൊലീസ് വ്യക്തമാക്കി.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.