ദുല്‍ഖറിനെ വെല്ലുന്ന സ്റ്റൈലില്‍ ബൈക്കോടിച്ച് മമ്മൂട്ടി

Web Desk |  
Published : Apr 24, 2018, 03:23 PM ISTUpdated : Jun 08, 2018, 05:45 PM IST
ദുല്‍ഖറിനെ വെല്ലുന്ന സ്റ്റൈലില്‍ ബൈക്കോടിച്ച് മമ്മൂട്ടി

Synopsis

ദുല്‍ഖറിനെ വെല്ലുന്ന സ്റ്റൈലില്‍ ബൈക്കോടിച്ച് മമ്മൂട്ടി

മകനും യുവതാരവുമായ ദുൽഖര്‍ സല്‍മാനെ വെല്ലുന്ന സ്റ്റൈലിൽ ബൈക്കോടിക്കുന്ന സൂപ്പര്‍താരം മമ്മൂട്ടിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നു. ബിഎം‍ഡബ്ല്യു ആർ 1200 ജിഎസ് എന്ന ക്രൂസർ ബൈക്ക് ഓടിക്കുന്ന മമ്മൂട്ടിയുടെ വീഡിയോയാണ് വൈറലാകുന്നത്.

തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കുട്ടനാടൻ ബ്ലോഗിവിനു വേണ്ടിയാണ് മമ്മൂട്ടി ബിഎംഡബ്ല്യു ബൈക്കിൽ ചുറ്റിക്കറങ്ങിയത്. മെമ്മറീസിന് ശേഷം അനന്ത വിഷന്റെ ബാനറില്‍ പി മുരളീധരനും ശാന്താ മുരളീധരനും ചേര്‍ന്ന് നിർമിക്കുന്ന ചിത്രമാണിത്.

ക്രൂയിസർ ബൈക്ക് പ്രേമികളുടെ ഇഷ്ട മോഡലായ ആർ 1200 ജി എസിൽ 1170 സിസി രണ്ടു സിലിണ്ടർ എൻജിനാണ് കരുത്തുപകരുന്നത്. 7750 ആർപിഎമ്മിൽ 125 ബിഎച്ച്പി കരുത്തും 6500 ആർ‌പിഎമ്മിൽ 125 എൻഎം ടോർക്കും ഈ എഞ്ചിന്‍ സൃഷ്ടിക്കും. ഏകദേശം 18.90 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ് ഷോറൂം വില.

 

 

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ജെൻ സി ട്രാവൽ വേൾഡിലെ പുതിയ വൈറൽ ട്രെൻഡ്; യാത്ര കഴിഞ്ഞു വരുമ്പോൾ ഇനി നിങ്ങൾ ലുക്കിലും സ്മാർട്ടാകും
പുതിയ റെനോ ഡസ്റ്റർ: ഇതിഹാസത്തിന്‍റെ പുനർജന്മം ഡീലർഷിപ്പുകളിൽ