
വാഹന ലോകത്തും സിനിമാലോകത്തും ഒരുപോലെ ശ്രദ്ധേയമാകുകയാണ് ഒരു കാറിനെ കുറിച്ച് യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ എഴുതിയ ഫേസ് ബുക്ക് പോസ്റ്റും ചിത്രങ്ങളും. താന്‍ ഒരുകാലത്ത് ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരു പഴഞ്ചന്‍ ബെന്‍സ് കാറിനെ കാത്തിരുന്ന് സ്വന്തമാക്കിയതും കഠിനാധ്വാനത്തിലൂടെ അതിനെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചെടുത്തതും യാത്രകളില്‍ ഒപ്പമെത്തുന്നതുമായ കഥകളാണ് ദുല്‍ഖര്‍ പങ്ക് വക്കുന്നത്.
ആളുകൾ ഏതു രീതിയിൽ എടുക്കും എന്നുള്ളത് അറിയാത്തതിനാലാണ് തന്റെ വാഹനങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ എഴുതാത്തതെന്നും പക്ഷേ ഈ വണ്ടിയുടെ ചിത്രങ്ങളും കഥകളും ഒരുപാടാളുകൾ ആവശ്യപ്പെട്ടതു കൊണ്ടാണ് പങ്കു വയ്ക്കുന്നതെന്നും പറഞ്ഞാണ് ദുല്‍ഖര്‍ കുറിപ്പ് തന്‍റെ തുടങ്ങുന്നത്.
തനിക്ക് ഏറെ പ്രിയപ്പെട്ടതാണ് മെഴ്സിഡസ് W123 കാറുകള്‍. ഒരുകാലത്ത് ഒരു ഒരുപാട് സിനിമകളിൽ ഇത്തരത്തിലുള്ള ബെൻസ് കാറുകൾ ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ തിനിക്ക് ഏറെ ഇഷ്ടം ബാപ്പയുടെ ചിത്രമായ സാമ്രാജ്യത്തിലെ മെഴ്സഡീസ് ബെൻസ് 250 എന്ന കാറായിരുന്നു. ചെന്നൈയിലെ ഒരു പ്രശസ്തമായ കുടുംബത്തിൽ ഇങ്ങനെയൊരു കാർ ഉണ്ടെന്ന് വാഹന ലോകത്തെ സൗഹൃദങ്ങളില്‍ നിന്നും കേട്ടിരുന്നു. എൺപതുകളിൽ അവിടുത്തെ മുതുമുത്തച്ഛൻ ഉപയോഗിച്ചിരുന്ന കൊതിപ്പിക്കുന്ന ഭംഗിയുള്ളൊരു വാഹനമായിരുന്നു അത്. അദ്ദേഹത്തിന്റെ കാലശേഷം ഈ കാർ വിറ്റു. രണ്ടാമത് വാങ്ങിയ ആളാകട്ടെ അതിനെ തീരെ ശ്രദ്ധിച്ചില്ല.
വർഷങ്ങൾക്കു ശേഷം പ്രിയപ്പെട്ട ബെൻസ് 250നെ വീണ്ടും കണ്ടുമുട്ടുമ്പോൾ മഞ്ഞും മഴയും വെയിലും കൊണ്ട് ഒരിടത്ത് കിടക്കുകയായിരുന്നു അത്. തുരുമ്പെടുത്ത് തീര്‍ത്തും നശിച്ചു തുടങ്ങിയിരുന്നു. കയറിയിരുന്നാൽ കാൽപാദം പോലും തറയിൽ തട്ടും. പക്ഷേ ഭംഗി ക്ഷയിച്ചിട്ടും അതിന്‍റെ ആത്മാവ് നഷ്ടപ്പെട്ടിരുന്നില്ല. തോൽക്കാൻ മനസില്ലെന്നു പറയും പോലെ. ചെന്നൈയിലെ അതിഭീകരമായ വെള്ളപ്പൊക്കം പോലും അതിജീവിച്ചു ഈ കാർ. ദുല്‍ക്കർ എഴുതുന്നു.
എന്നോ കൊതിച്ചു തുടങ്ങിയ വാഹനത്തെ സ്വന്തമാക്കാൻ തന്നെ തീരുമാനിച്ചു. പിന്നെ വല്ലാത്ത ത്രില്ലോടെ ഈ വാഹനത്തിനു പിന്നാലെയായിരുന്നു താനെന്ന് ദുല്‍ഖര്‍ പറയുന്നു. ഒടുവില്‍ സ്വന്തമാക്കിയ ശേഷം നീണ്ട പരിശ്രമത്തിനൊടുവിൽ പഴയആ ക്ലാസിക് ബ്യൂട്ടിയോടെ TME 250 പുനർജനിച്ചു.
കാറില്‍ 1981 മോഡൽ മെഴ്സഡീസ് ബെൻസ് 250ൽ ആറ് സിലിണ്ടർ ഇൻലൈൻ പെട്രോൾ എൻജിനാണ് ഉപയോഗിക്കുന്നത്. ഏതൊരു പുതിയ കാറുകളേക്കാളും സഞ്ചാര സുഖം നല്‍കാന്‍ ഈ വാഹനത്തിന് കഴിയുന്നുവെന്ന് ദുൽക്കർ പറയുന്നു. സിനിമയുടെ ഷൂട്ടിങിന് ഒരിടത്തു നിന്ന് മറ്റൊരിടത്തേയ്ക്കു ദുൽഖർ പോകുന്നത് ഈ വാഹനത്തിലാണ്. പഴയ ഭംഗിയോടെ റോഡിലൂടെ പോകുന്ന വാഹനത്തിലേക്ക് ഒരുപാട് കൗതുകത്തോടെ കുട്ടികളും പ്രായമേറിയവരും നോക്കുന്നത് ആസ്വദിച്ചാണ് ഈ യാത്ര. ദുൽക്കർ എഴുതുന്നു.
വാഹന പ്രേമികള്‍ക്കും ദുല്‍ക്കറിന്‍റെ ആരാധകക്കും ഇടയില്‍ ഒരു പോലെ വൈറലാകുകയാണ് ഈ കുറിപ്പും ചിത്രങ്ങളും. വാഹന വാഹനങ്ങളെ പ്രണയിക്കുന്നവർ ഒരുപാടു പേരുണ്ട്. ആദ്യം വാങ്ങിച്ചതിനോട് അല്ലെങ്കിൽ കണ്ടുകൊതിച്ചതിനോടു തോന്നുന്ന ഇഷ്ടം ആഡംബരത്തില്‍ പൊതിഞ്ഞാല്‍ പോലും മറ്റേതൊരു വാഹനത്തിനും നേടിയെടുക്കാനാകില്ലെന്ന് ഓർമിപ്പിക്കുന്നു ദുൽക്കറിന്റെ കുറിപ്പ്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.