
ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി കാർ സ്വന്തമാക്കി നടന്‍ ടിനി ടോം. ബിഎംഡബ്ലിയു 530 ഡിയാണ് ടിനി സ്വന്തമാക്കിയത്. ബിഎംഡബ്ല്യുവിന്റെ ഉൽപന്നനിരയിലെ ഏറ്റവും മികച്ച ലക്ഷ്വറി കാറുകളുള്ള 5 സീരീസ് നിരയിലെ ഡീസൽ മോഡലായ 530 ഡിയാണ് ടിനി ടോം സ്വന്തമാക്കിയിരിക്കുന്നത്. 2993 സിസി എൻജിൻ ഉപയോഗിക്കുന്ന കാറിന് 258 ബിഎച്ച്പി കരുത്തും 560 എൻഎം ടോർക്കുമുണ്ട്. ഏകദേശം 49 ലക്ഷം മുതൽ 61 ലക്ഷം രൂപവരെയാണ് ബിഎംഡബ്ല്യു 5 സീരിസിന്റെ എക്സ്ഷോറൂം വില. ഹർമൻ മോട്ടോഴ്സില്‍ നിന്നാണ് ടിനി കാർ സ്വന്തമാക്കിയത്. നടന്‍ അനൂപ് മേനോനും അടുത്തകാലത്ത് ബിഎംഡബ്ലിയു സ്വന്തമാക്കിയിരുന്നു.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.