
സംസ്ഥാനത്ത് വാഹനങ്ങളില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കുന്നത് വ്യാപകമാകുന്നു. ലഹരികടത്ത് അടക്കമുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് വ്യാജ നമ്പര്‍ പ്ലേറ്റ് വാഹനങ്ങളില്‍ ഘടിപ്പിക്കുന്നത്.
മോട്ടോര്‍ വാഹന വകുപ്പിന്‍റെ ക്യാമറയില്‍ കുടുങ്ങിയ നിയമ ലംഘനമാണിത്. ലംഘനം നടത്തിയത് മോട്ടോര്‍ സൈക്കിള്‍. ഈ മോട്ടോര്‍ സൈക്കിളിന്‍റെ KL 11 AN 8664 എന്ന നമ്പര്‍ പക്ഷേ കാറിന്‍റേതാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
KL 11 AB 1651 എന്ന നമ്പറിലുള്ള സ്കൂട്ടറാണ് നിയമലംഘനം നടത്തിയത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ നമ്പര്‍ ഗുഡ്സ് ഓട്ടോറിക്ഷയുടേത്. ഈ മോട്ടോര്‍ സൈക്കിളും സ്കൂട്ടറും വ്യാജ നമ്പര്‍ പ്ലേറ്റുകളുമായാണ് ഓടുന്നത്. ഇത്തരത്തില്‍ വ്യാജ നമ്പര്‍ പ്ലേറ്റുകളുള്ള വാഹനങ്ങള്‍ സംസ്ഥാനത്ത് വര്‍ധിക്കുകയാണ്. കഞ്ചാവ്, കുഴല്‍പണ ഇടപാടുകാരും മറ്റ് കുറ്റകൃത്യങ്ങളിലെ പങ്കാളികളുമെല്ലാമാണ് ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കുന്നത്.
ട്രാഫിക് ഫൈന്‍ ഒഴിവാക്കാനും മറ്റുമായി യുവാക്കളും ഇത്തരത്തില്‍ വ്യാജ നമ്പര്‍ പ്ലേറ്റുകളുള്ള വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്. വ്യാജന്മാര്‍ കൂടുതലും ഇരുചക്ര വാഹനങ്ങളിലാണ്.
പലപ്പോഴും നിയമ ലംഘനങ്ങളില്‍ പിടിക്കപ്പെടുമ്പോള്‍ മാത്രമാണ് വ്യാജ നമ്പര് പ്ലേറ്റുകളാണ് ഇവയെന്ന് അധികൃതര്‍ക്ക് പോലും മനസിലാകുന്നത്. അതുകൊണ്ട് തന്നെയാണ് വ്യാജന്മാര്‍ സംസ്ഥാനത്ത് യഥേഷ്ടം വിലസുന്നതും.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.