ഡിസയറിന് ഇരുട്ടടി; പുത്തന്‍ അമേസിന്‍റെ അഞ്ച് പ്രത്യേകതകള്‍

By Web DeskFirst Published Apr 27, 2018, 9:49 AM IST
Highlights
  • പുത്തന്‍ ഹോണ്ട അമേസിന്‍റെ അഞ്ച് പ്രത്യേകതകള്‍

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ രണ്ടാം തലമുറ അമേസ് സെഡാന്‍ മെയ് 16 ന് വിപണിയിലെത്തുകയാണ്. 21,000 രൂപയില്‍ അമേസിന്റെ  പ്രീ ബുക്കിംഗ് ഹോണ്ട ആരംഭിച്ചു. മാരുതി ഡിസയര്‍, ഹ്യുണ്ടേയ് എക്‌സെന്റ്, ഫോക്‌സ് വാഗണ്‍ അമിയോ തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കാനെത്തുന്ന വാഹനത്തെപ്പറ്റി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍.

1. പെട്രോള്‍ ഡീസല്‍ വകഭേദങ്ങള്‍
കാറിന് പെട്രോള്‍ ഡീസല്‍ വകഭേദങ്ങളുണ്ടാകും. ആദ്യ തലമുറയ്ക്ക് കരുത്തേകിയ 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകളാണ് പുതിയ കാറിന്‍റെയും ഹൃദയം. പെട്രോള്‍ എഞ്ചിന്‍ പരമാവധി 88 bhp കരുത്തും 109 Nm ടോര്‍ക്കും സൃഷ്ടിക്കും. ഡീസല്‍ എഞ്ചിന്‍ 100 bhp കരുത്തും 200 Nm ടോര്‍ക്കും സൃഷ്‍ടിക്കും.

2. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്
അഞ്ചു സ്പീഡ് മാനുവല്‍, ആറു സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ പെട്രോളിലും ഡീസലിലും ലഭ്യമാണ്. ഡീസല്‍ സെഡാനില്‍ സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഒരുങ്ങുന്നത് ആദ്യമാണെന്നതും പ്രത്യേകതയാണ്.

3. സിറ്റിയുടെ ഛായ
ഹോണ്ടയുടെ ഐക്കണിക്ക് മോഡല്‍ സിറ്റിയോട് സാമ്യമുള്ള രൂപകല്‍പ്പനയാണ് പ്രധാനാ മാറ്റങ്ങളിലൊന്ന്. പിന്‍ഭാഗം കൂടുതല്‍ മനോഹരമാക്കി.

4. വലിപ്പം കൂടി ഉയരം കുറഞ്ഞു
പുതിയ കാറിന് ആദ്യ തലമുറയെക്കാള്‍ വലുപ്പം കൂടി. നീളം 5 എംഎം വര്‍ധിച്ച് 3995 എംഎം ആയി. വീതി 15 എംഎം വര്‍ധിച്ച് 1695 എംഎമ്മും വീല്‍ബെയ്‌സ് 65 എംഎം വര്‍ധിച്ച് 2470 എംഎമ്മുമായി മാറി. ബൂട്ട് സ്‌പെയ്‌സ് 400 ലീറ്ററില്‍ നിന്ന് 420 ലീറ്ററായി ഉയര്‍ന്നു.  എന്നാല്‍ ഉയരം അഞ്ച് എംഎം കുറഞ്ഞിട്ടുണ്ട്.

5. അത്യാധുനിക ഫീച്ചറുകള്‍
എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ് ബട്ടണ്‍, ഷാര്‍ക്ക് ഫിന്‍ ആന്റീന എന്നിവയാണ് പുത്തന്‍ അമേസിന്റെ പ്രധാന ഫീച്ചറുകള്‍. ഡ്യുവല്‍ ടോണ്‍ ഇന്റീരിയറാണ്. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ക്ലൈമറ്റ് കണ്‍ട്രോളിനുള്ള ടച്ച് ബട്ടണുകള്‍, സ്റ്റീയറിംഗിലുള്ള കണ്‍ട്രോളുകള്‍ തുടങ്ങിയവ അകത്തളത്തെ വേറിട്ടതാക്കുന്നു. വലിയ 15 ഇഞ്ച് അലോയ് വീലുകളിലാണ് വാഹനം എത്തുന്നത്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍,  ക്രൂയിസ് കണ്‍ട്രോള്‍, കീലെസ് എന്‍ട്രി, സെന്‍സറുകളോടുള്ള റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ എന്നിവയും വിശേഷങ്ങളാണ്.

 

 

click me!