
രാജ്യത്തെ പ്രമുഖ ആഭ്യന്തര ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ടിവിഎസ് സ്‌പോര്‍ട് സില്‍വര്‍ അലോയ് എഡിഷന്‍ വിപണിയിലെത്തി. 44,961 രൂപ പ്രാരംഭവിലയിലാണ് ബൈക്ക് എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇലക്ട്രിക് സ്റ്റാര്‍ട്ടുള്ള സ്‌പോര്‍ട് സില്‍വര്‍ എഡിഷന് 46,857 രൂപയാണ് എക്സ്ഷോറൂം വില.
സില്‍വര്‍ അലോയ് വീലുകളാണ് ബൈക്കിന്റെ പ്രധാന സവിശേഷത. ബ്ലാക് സില്‍വര്‍, വൊള്‍ക്കാനോ റെഡ് നിറങ്ങളിലാണ് സില്‍വര്‍ അലോയ് എഡിഷന്‍ എത്തുന്നത്.
പുതിയ ടിവിഎസ് സ്‌പോര്‍ട് സില്‍വര്‍ അലോയ് എഡിഷൻ 99.7 സിസി എയര്‍കൂള്‍ഡ്, ഡ്യൂറാലൈഫ് എഞ്ചിനാണ് വാഹനത്തിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ പരമാവധി 7.3 bhp കരുത്തും 7.5 Nm ടോർക്കും സൃഷ്ടിക്കും. നാലു സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍.
95 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. ടിവിഎസ് സ്‌പോര്‍ട് വില്‍പന ഇരുപതു ലക്ഷം നാഴികക്കല്ല് പിന്നിട്ടത് പ്രമാണിച്ചാണ് പുതിയ സ്‌പോര്‍ട് സില്‍വര്‍ അലോയ് എഡിഷന്‍റെ അവതരണം.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.