
നിലവിലെ വര്‍ഷത്തില്‍ നിന്നും പുറകോട്ട് സഞ്ചരിച്ചതായി കേട്ടിട്ടുണ്ടോ? ഹോളീവുഡ് സിനിമകളില്‍ ഒഴികെ ആരും അങ്ങനെയൊന്ന് കേട്ടിട്ടുണ്ടാവില്ല. എന്നാല്‍ ഇത്തരമൊരു സംഭവം നടന്നിരിക്കുകയാണ് അങ്ങ് ന്യൂസിലന്‍റില്‍. 2018 ല്‍ പറന്നുയര്‍ന്ന ഒരു വിമാനം ഇറങ്ങിയത് 2017 ലേക്കായിരുന്നു. ഞെട്ടേണ്ട. സംഭവം എന്താണെന്നല്ലേ?
2017 ഡിസംബര്‍ 31 ന് 11.55 നായിരുന്നു ന്യൂസിലന്റില്‍ നിന്നും ഹോണോലുലുവിലേക്കുള്ള ഹവായ് എയര്‍ലൈന്‍ ഫ്‌ളൈറ്റ് 446 വിമാനം ഓക് ലാന്റ് വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ടിയിരുന്നത്. പക്ഷേ വിമാനം 10 മിനിറ്റ് വൈകിയതോടെ ഉയര്‍ന്നത് 2018 ജനുവരി 1 ന് പുലര്‍ച്ചെ 12.05ന്.
എന്നാല്‍ നാലായിരം മൈലുകള്‍ സഞ്ചരിച്ച് വിമാനം അമേരിക്കന്‍ സംസ്ഥാനമായ ഹവായ് ഹോണോലുലുവില്‍ ഇറങ്ങിയത് 2017 ഡിസംബര്‍ 31 ന് പുലര്‍ച്ചെ 10.16 നാണ്. അതായത് കഴിഞ്ഞു പോയ തലേവര്‍ഷത്തിലേക്കായിരുന്നു ആ ലാന്‍റിംഗ്.
അന്താരാഷ്ട്ര സമയക്രമം അനുസരിച്ച് ലോകത്ത് ആദ്യം നേരം പുലരുന്ന രാജ്യങ്ങളില്‍ ഒന്നായ ന്യൂസിലന്റിനേക്കാള്‍ 23 മണിക്കൂര്‍ പുറകിലാണ് ഹോണോലുലു. അതിനാല്‍ എട്ടു മണിക്കൂര്‍ യാത്രയില്‍ വിമാനം പറന്നത് സമയക്രമത്തില്‍ അനേകം മണിക്കൂറുകള്‍ പിന്നിലേക്കായിരുന്നു.
വാഷിംഗ്ടണ്‍ ഡിസിയുടെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ റിപ്പോര്‍ട്ടര്‍ സാം സ്വീനി ഈ വിവരം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെ ലോകം അറിയുന്നത്. തലേവാര്‍ഷത്തിലേക്ക് യാത്ര ചെയ്യാനുള്ള ഭാഗ്യത്തിനൊപ്പം രണ്ടു തവണ പുതുവര്‍ഷം ആഘോഷിക്കാനുള്ള ഭാഗ്യവും വിമാനത്തിലെ യാത്രക്കാര്‍ക്കുണ്ടായി എന്നതാണ് മറ്റൊരു രസകരമായ കാര്യം.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.