
കോണ്‍സെപ്റ്റ് മോഡല്‍ ഗ്രാഫൈറ്റിനെ അടിസ്ഥാനമാക്കി ടിവിഎസ് മോട്ടോഴ്‍സ് പുറത്തിറക്കാനൊങ്ങുന്ന പുതിയ 125 സിസി സ്‌കൂട്ടറിന്റെ ചിത്രങ്ങള്‍ പുറത്ത്. ഹോണ്ട അടുത്തിടെ അവതരിപ്പിച്ച അര്‍ബന്‍ സ്‍കൂട്ടര്‍ ഗ്രാസിയയ്ക്ക് ഭീഷിയാകുന്നതായണ് പുതിയ 125 സിസി സ്കൂട്ടര്‍ എന്നാണ് സൂചന.
നിരവവധി പ്രീമിയം ഫീച്ചറുകളോടെയാണ് പുതിയ ടിവിഎസ് 125 സിസി സ്‌കൂട്ടര്‍ വിപണിയില്‍ എത്തുക. ഹാന്‍ഡില്‍ബാര്‍ കൗളില്‍ നിന്നും ഹെഡ്‌ലാമ്പ് മുന്‍ ഏപ്രണിലേക്ക് മാറ്റി. ഹാന്‍ഡില്‍ബാര്‍ കൗളില്‍ തന്നെയാണ് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍.
എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും, എല്‍ഇഡി ടെയില്‍ലൈറ്റും സ്‌കൂട്ടറിന്റെ വിശേഷങ്ങളാണ്. പെറ്റല്‍ ഡിസ്‌ക് ബ്രേക്കിനൊപ്പമുള്ള 12 ഇഞ്ച് അലോയ് വീലുകളും പൂര്‍ണമായും ഡിജിറ്റല്‍ പരിവേഷം കൈയ്യടക്കിയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും മുഖ്യസവിശേഷതകളാണ്.
ഡ്യൂവല്‍ ഫ്‌ളോട്ടിംഗ് ഗ്രാബ് റെയിലുകളും അല്‍പം പിന്നോട്ടേക്ക് ഒഴുകിയിറങ്ങുന്ന സ്വെപ്റ്റ്-ബാക്ക് ടെയില്‍ലൈറ്റും സ്‌കൂട്ടറിന്റെ ഡിസൈന്‍ വേറിട്ടതാക്കുന്നു. എക്‌സ്റ്റേണല്‍ ഫ്യൂവല്‍ ക്യാപ്, പ്രീമിയം ക്വാളിറ്റി സ്വിച്ച്ഗിയര്‍, എഞ്ചിന്‍ കില്‍ സ്വിച്ച്, അലൂമിനിയം ഫൂട്ട്‌പെഗുകള്‍ എന്നിവയും വാഹനത്തിന് പ്രീമിയം ലുക്ക് നല്‍കുന്നു.
ഹോണ്ട ഗ്രാസിയ, സുസൂക്കി ആക്‌സസ് തുടങ്ങിയവക്കെതിരെ മത്സരിക്കാനെത്തുന്ന പുതിയ സ്‍കൂട്ടറിന്‍റെ ഡിസൈന്‍ ഗ്രാഫൈറ്റ് സ്‌കൂട്ടറിനെ അടിസ്ഥാനമാക്കിയാണ്. ഇപ്പോള്‍ പുറത്തുവന്ന വീഡിയോ മംഗളൂരുവില്‍ നിന്നാണ് പകര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വീഡിയോ ഇപ്പോള്‍ യൂടൂബില്‍ നിന്നും നീക്കം ചെയ്ത നിലയിലാണ്. പെര്‍ഫോര്‍മന്‍സ് ടാഗോടെയുള്ള എക്‌സ്‌ഹോസ്റ്റ് ശബ്ദവും വീഡിയോയിലുണ്ടായിരുന്നു. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന 2018 ഓട്ടോഎക്‌സ്‌പോയില്‍ സ്‌കൂട്ടറിന്റെ പ്രൊഡക്ഷന്‍ പതിപ്പ് എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.